ദേശീയ പതാകയെ അപമാനിച്ചതിന് മോദിക്കെതിരെ കേസ്
ദേശീയ പതാകയെ അപമാനിച്ചതിന് മോദിക്കെതിരെ കേസ്
രാജ്യാന്തര യോഗ ദിനത്തിലും യു.എസ് സന്ദര്‍ശന സമയത്തും ദേശീയ പതാകയെ അപമാനിച്ചെന്ന ഹരജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.
ദേശീയ പതാകയെ അപമാനിച്ചുവെന്ന ഹരജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഡല്‍ഹി മെട്രോ പൊളിറ്റന്‍ കോടതിയുടെ ഉത്തരവ്. രാജ്യാന്തര യോഗ ദിനത്തിലും യു.എസ് സന്ദര്‍ശന സമയത്തും ദേശീയ പതാകയെ അപമാനിച്ചെന്ന ഹരജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.
ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഷിഷ് ശർമ നൽകിയ പരാതിയിലാണ് നടപടി. രാജ്യാന്തരയോഗ ദിനത്തിൽ ദേശീയപതാകയെ പ്രധാനമന്ത്രി തൂവാലയായി ഉപയോഗിച്ചെന്നും യുഎസ് പ്രസിഡന്റിന് സമ്മാനിച്ച ദേശീയപതാകയിൽ കയ്യൊപ്പിട്ടെന്നുമാണ് പരാതി. 2002ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം ഇന്ത്യൻ ദേശീയ പതാകയിൽ എന്തെങ്കിലും കുറിക്കുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്.
Adjust Story Font
16