'ഞാന്‍ രാജിവെച്ചിരിക്കുന്നു, നിങ്ങള്‍ എന്നാണ് രാജിവെക്കുന്നത്?' മന്ത്രിക്കെതിരെ ഐപിഎസുകാരിയുടെ എഫ്ബി പോസ്റ്റ്
'ഞാന്‍ രാജിവെച്ചിരിക്കുന്നു, നിങ്ങള്‍ എന്നാണ് രാജിവെക്കുന്നത്?' മന്ത്രിക്കെതിരെ ഐപിഎസുകാരിയുടെ എഫ്ബി പോസ്റ്റ്
ഒരുപടി കൂടി കടന്ന് രാജിവെക്കാന്‍ കര്‍ണാടക തൊഴില്‍മന്ത്രി പി ടി പരമേശ്വര്‍ നായിക്കിനെ വെല്ലുവിളിച്ചിരിക്കയാണ് അവര്‍.
തൊഴില്‍മന്ത്രി ഫോണ്‍വിളിച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കര്‍ണാടക കുഡ്‍ലിഗി ഡിവൈഎസ്‍പി അനുപമ ഷേണായി രാജിവെച്ചു. ''രാജിവെച്ചു, ജോലിയില്ല'' കൂടെ ഒരു സ്മൈലിയും ഉള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തന്റെ രാജിവാര്‍ത്ത അവര്‍ ജനങ്ങളെ അറിയിച്ചത്. എന്നാല്‍ അതിന് ശേഷം ഒരുപടി കൂടി കടന്ന് രാജിവെക്കാന്‍ കര്‍ണാടക തൊഴില്‍മന്ത്രി പി ടി പരമേശ്വര്‍ നായിക്കിനെ വെല്ലുവിളിച്ചിരിക്കയാണ് അവര്‍. ''ഞാന്‍ രാജിവെച്ചിരിക്കുന്നു. പരമേശ്വര്‍ നായിക്, നിങ്ങള്‍ എന്നാണ് രാജിവെയ്ക്കുന്നത്'' എന്ന ചോദ്യം അനുപമ ഷോയി മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചോദിച്ചിരിക്കുന്നത്. കര്‍ണാടകയെ ആകെ ചൂടുപിടിപ്പിച്ചിരിക്കയാണ് അനുപമയുടെ രാജിയും മന്ത്രിയോട് രാജിവെക്കാനുള്ള വെല്ലുവിളിയും.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രാജിവെക്കണം എന്നായിരുന്നു തൊഴില്‍മന്ത്രിക്ക് അനുപമ നല്‍കിയ അന്ത്യശാസനം. അല്ലെങ്കില്‍ ചില തെളിവുകള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞിരുന്നു.
2010 ലെ കര്‍ണാടക സിവില്‍ സര്‍വീസ് ബാച്ചിലെ പൊലീസ് ഓഫീസര്‍ ആയിരുന്നു അനുപമ ഷേണായി. അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിലാണ് യൂണിഫോം അണിഞ്ഞതുമുതല്‍ അവര്‍. മദ്യമാഫിയക്കെതിരെയും മണല്‍മാഫിയക്കെതിരെയും അവര്‍ കൃത്യമായി നടപടിയെടുത്തു. ഒരു രാത്രി മന്ത്രി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന കാരണം പറഞ്ഞായിരുന്നു അവരെ സ്ഥലം മാറ്റിയത്. മദ്യമാഫിയയില്‍പ്പെട്ട ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടയിലായിരുന്നു മന്ത്രിയുടെ ഫോണ്‍ വന്നത്. താന്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു അതുകൊണ്ടാണ് ഫോണ്‍ എടുക്കാന്‍ സാധിക്കാതിരുന്നത് എന്ന് അനുപമ വിശദീകരണം കൊടുക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാരിന് സ്ഥലമാറ്റം റദ്ദാക്കേണ്ടിവന്നു.
അനുപമയുടെ രാജി അറിഞ്ഞെന്നും വിശദാംശങ്ങള്‍ അറിഞ്ഞശേഷം മാത്രം പ്രതികരിക്കാമെന്നുമാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ നല്‍കുന്ന വിശദീകരണം.
Adjust Story Font
16