ടാക്സി ഡ്രൈവറുടെ ജന്‍ ധന്‍ അക്കൌണ്ടിലെത്തിയത് 9,806 കോടി രൂപ
ടാക്സി ഡ്രൈവറുടെ ജന്‍ ധന്‍ അക്കൌണ്ടിലെത്തിയത് 9,806 കോടി രൂപ
രാജ്യത്തെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ബാങ്ക് അക്കൌണ്ട് ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതിയായിരുന്നു ജന്‍ ധന്‍ യോജന.
രാജ്യത്തെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ബാങ്ക് അക്കൌണ്ട് ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതിയായിരുന്നു ജന്‍ ധന്‍ യോജന. അക്കൌണ്ട് തുടങ്ങിയെങ്കിലും മിക്കവരും ഇത് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കള്ളപ്പണം തടയാന്‍ കൊണ്ടുവന്ന നോട്ട് നിരോധത്തിന് ശേഷം ജന്‍ ധന്‍ അക്കൌണ്ടുകളിലേക്ക് പണമൊഴുക്ക് അനിയന്ത്രിതമായി. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും ഇത്തരം പണമൊഴുക്ക് തടയാന്‍ ജന്‍ ധന്‍ അക്കൌണ്ടുകളിലെ പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കാനും തുടങ്ങി.
ഇതിനിടെയാണ് പഞ്ചാബിലെ ഒരു സാധാരണ ടാക്സി ഡ്രൈവറായ ബല്‍വീന്ദര്‍ സിങിന്റെ ജന്‍ ധന്‍ അക്കൌണ്ട് നിറഞ്ഞുകവിഞ്ഞ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഒന്നും രണ്ടും കോടിയല്ല, 9,806 കോടി രൂപയാണ് ബല്‍വീന്ദറിന്റെ ജന്‍ ധന്‍ അക്കൌണ്ടില്‍ ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ടത്. സന്തോഷിക്കണോ കരയണോയെന്ന അവസ്ഥയിലായി ബല്‍വീന്ദര്‍. എന്നാല്‍ ഇതിലെ വൈരുധ്യം ഇതൊന്നുമല്ല. നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ചത് നവംബര്‍ എട്ടിനാണ്. എന്നാല്‍ ബല്‍വീന്ദറിന്റെ ജന്‍ ധന്‍ അക്കൌണ്ടിലേക്ക് കോടികള്‍ ഒഴുകി എത്തിയത് നവംബര്‍ നാലിന്. നോട്ട് നിരോധം പ്രഖ്യാപിക്കുന്നതിനും നാലു ദിവസം മുമ്പ്. നോട്ട് നിരോധം അതീവ രഹസ്യമായിരുന്നുവെന്നാണ് മോദിയുടെ വാദമെങ്കിലും ഇക്കാര്യം നേരത്തെ തന്നെ കോര്‍പ്പറേറ്റുകളും വമ്പന്‍ കള്ളപ്പണക്കാരും അറിഞ്ഞിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ബല്‍വീന്ദറിന്റെ അക്കൌണ്ടിലുണ്ടായ മാജിക്കെന്നും ആക്ഷേപം ഉയര്‍ന്നു.
ഇതൊക്കെയാണെങ്കിലും പണമെത്തി തൊട്ടുത്ത ദിവസം തന്നെ അക്കൌണ്ടില്‍ നിന്ന് ഈ ഭീമന്‍ തുക അപ്രത്യക്ഷമാകുകയും ചെയ്തു. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പാസ്‍ബുക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. പഴയ പാസ്‍ബുക്ക് ബാങ്ക് പിടിച്ചുവെക്കുകയും പിന്നീട് ഈ വന്‍ തുകയുടെ നിക്ഷേപമെത്തിയത് പരാമര്‍ശിക്കാത്ത പുതിയ പാസ്‍ബുക്ക് നല്‍കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ: അക്കൌണ്ട് അസി മാനേജര്‍ക്ക് സംഭവിച്ച കൈപ്പിഴയാണിത്. 200 രൂപ നിക്ഷേപത്തിനായുള്ള എന്‍ട്രി നടത്തുന്നതിനിടെ മാനേജര്‍ തെറ്റായ കീ അമര്‍ത്തിയതാണ് കോടികളുടെ തുക അക്കൌണ്ടില്‍ നിക്ഷേപിച്ചതായുള്ള തെറ്റിദ്ധാരണയുണ്ടാക്കിയത്. ഈ തെറ്റ് തൊട്ടടുത്ത ദിവസം തിരിച്ചറിഞ്ഞ് പരിഹരിച്ചുവെന്നുമാണ് ബാങ്കിന്റെ വിശദീരണം. ഏതായാലും ബല്‍വീന്ദറിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.
Adjust Story Font
16