മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ പഠനം ഏറ്റെടുക്കുന്നുവെന്ന് ഗംഭീര്‍
മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ പഠനം ഏറ്റെടുക്കുന്നുവെന്ന് ഗംഭീര്‍
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞതായും നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും ഗൗതം ഗംഭീര്‍ അറിയിച്ചു...
ഛത്തീസ്ഗഢിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഏറ്റെടുത്തു. 25 സിആര്‍പിഎഫ് സൈനികരാണ് ബുധനാഴ്ച നടന്ന നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ വഴിയായിരിക്കും വിദ്യാര്‍ത്ഥികളുടെ ചിലവ് വഹിക്കുക.
കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളോടെ വന്ന പത്രവാര്‍ത്തകളാണ് സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ ഗൗതം ഗംഭീറിനെ പ്രേരിപ്പിച്ചത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞതായും നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും ഗൗതം ഗംഭീര്‍ അറിയിച്ചു.
രണ്ട് വര്‍ഷമായി സൈന്യം നടത്തിയ മാവോയിസ്റ്റ് ഓപ്പറേനുള്ള മറുപടി എന്ന് അവകാശപ്പെട്ടായിരുന്നു ഛത്തീസ്ഗഢിലെ സുഖ്മയില്‍ കഴിഞ്ഞ ബുധനാഴ്ച മാവോയിസ്റ്റുകള്‍ ശക്തമായ ആക്രമണം നടത്തിയത്. 25 സൈനികര്‍ സംഭവ സ്ഥത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
പ്രദേശത്തെ റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് ഗ്രൂപ്പില്‍ 150 ഓളം സൈനികരാണ് ഉണ്ടായിരുന്നത്.
Adjust Story Font
16