പളനിസ്വാമിയും ഒ.പനീര്‍ശെല്‍വവും ഒരേ വേദിയില്‍
പളനിസ്വാമിയും ഒ.പനീര്‍ശെല്‍വവും ഒരേ വേദിയില്‍
ഭരണത്തെ അട്ടിമറിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പനീര്‍ശെല്‍വം പ്രഖ്യാപിച്ചപ്പോള്‍, ഭരണ നേട്ടങ്ങള്‍ എണ്ണി പറയുകയാണ് മുഖ്യമന്ത്രി പറഞ്ഞത്
ആറുമാസത്തിനു ശേഷം എടപ്പാടി പളനിസ്വാമിയും ഒ.പനീര്‍ശെല്‍വവും ഒരേ വേദിയില്‍ എത്തി. ട്രിച്ചി അരിയല്ലൂര്‍ നടന്ന എം.ജി.ആര്‍ ജന്മശതാബ്ദി ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്. ഭരണത്തെ അട്ടിമറിയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പനീര്‍ശെല്‍വം പ്രഖ്യാപിച്ചപ്പോള്‍, ഭരണ നേട്ടങ്ങള്‍ എണ്ണി പറയുകയാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനിടെ, സുപ്രീം കോടതിയില്‍ വി.കെ.ശശികല നല്‍കിയ റിവ്യൂ ഹര്‍ജി തള്ളിയത്, ടി.ടി.വി ദിനകരന് തിരിച്ചടിയായി.
ലയനശേഷം ആദ്യമായാണ് ഇരുവരും പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. എം.ജി.ആറിനെയും ജയലളിതയെയും പിന്തുടര്‍ന്നെത്തിയ ഇപ്പോഴത്തെ എ.ഐ.എ.ഡി.എം.കെ ഭരണം തകര്‍ക്കാന്‍ കഴിയാത്ത കോട്ടയായി മാറികഴിഞ്ഞുവെന്നും ജീവന്‍ കൊടുത്തും പാര്‍ട്ടിയും ഭരണവും സംരക്ഷിയ്ക്കുമെന്നും ഒ.പി.എസ് പറഞ്ഞു.
ഉപമുഖ്യമന്ത്രിരാഷ്ട്രീയം പറയാതെ, ഇതുവരെയുളള ഭരണ നേട്ടങ്ങള്‍ എണ്ണി പറയുകയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചെയ്തത്. എം.ജി.ആറിന്റെ കാലം മുതല്‍ തമിഴ്‍നാട്ടിലുണ്ടായ വിവിധ പദ്ധതികളെ കുറിച്ചും സാധാരണക്കാര്‍ക്കായി ചെയ്ത കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചു. എന്നാല്‍, അമ്മയുടെ അനുഗ്രഹം ഉള്ളിടത്തോളം കാലം ആര്‍ക്കും പാര്‍ട്ടിയെയോ ഭരണത്തെയോ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു കൂടി പറഞ്ഞാണ് മുഖ്യമന്ത്രി വേദി വിട്ടത്.
അതിനിടെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ശിക്ഷാ വിധിക്കെതിരെ വി.കെ. ശശികല സമര്‍പ്പിച്ച പുനപ്പരിശോധന ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികളുടെ ഹരജികളും കോടതി നിരസിച്ചു. മന്ത്രിയോ,ജനപ്രതിനിധിയോ, സര്‍ക്കാര്‍ ജീവനക്കാരനോ അല്ലെന്നും, അതിനാല്‍ അഴിമതി വിരുദ്ധ നിയമം തനിക്കെതിരെ പ്രയോഗിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പുനപ്പരിശോധന ഹരജിയിലെ പ്രധാന വാദം. എന്നാല്‍ കോടതി ഇതംഗീകരിച്ചില്ല. തമിഴ്‍നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ശശികലക്കെതിരായ വിധി ദിനകരന്‍ വിഭാഗത്തിന് തിരിച്ചടിയാണ്.
Adjust Story Font
16