ജിഎസ്ടി; അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് ആക്ഷേപം
ജിഎസ്ടി; അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് ആക്ഷേപം
കയറ്റുമതിക്കാര്‍ക്കായി അടുത്തവര്‍ഷം ഏപ്രിലോടെ ഒരുക്കുമെന്ന് പ്രഖ്യാപിച്ച ഇ- വാലറ്റ് സംവിധാനം മാത്രമാണ് പ്രതീക്ഷ പകരുന്ന നടപടി
മുന്നൊരുക്കമില്ലാതെ ജി എസ് ടി സമ്പ്രദായം നടപ്പാക്കിയത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം പരിഹരിക്കാന്‍ ഇപ്പോഴത്തെ ഇളവുകള്‍ പര്യാപ്തമല്ലെന്ന് ആക്ഷേപം. കയറ്റുമതിക്കാരുടേയോ ചെറുകിട വ്യവസായികളുടെയോ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ ഒരു തീരുമാനമുണ്ടായിട്ടില്ല. കയറ്റുമതിക്കാര്‍ക്കായി അടുത്തവര്‍ഷം ഏപ്രിലോടെ ഒരുക്കുമെന്ന് പ്രഖ്യാപിച്ച ഇ- വാലറ്റ് സംവിധാനം മാത്രമാണ് പ്രതീക്ഷ പകരുന്ന നടപടി.
ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ ചെറുകിട വ്യവസായ-വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളും വ്യാപാരികളും ഉന്നയിച്ച ഏറ്റവും പ്രധാന പ്രശ്നങ്ങള്‍ ഇവയായിരുന്നു.
1. നുകുതി ഒഴിവായ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലൂടെയും വിപണനത്തിലൂടെയും കിട്ടുന്ന വരുമാനം വാര്‍ഷിക വിറ്റുവരവിന്റെ കണക്കിലുള്‍പ്പെടുത്തരുത്, ഇത് വലിയ വിഭാഗം ചെറികിടക്കാര്‍ക്ക് അനുമാന നികുതി ആനുകൂല്യം നഷ്ടപ്പെടുത്തും
2. അനുമാന നികുതി ആനുകൂല്യം പറ്റുന്ന വ്യാപാരികള്‍ക്ക് നിലവില്‍ അന്തര്‍-സംസ്ഥാന വ്യാപാരം അനുവദിനീയമല്ല. ഈ ചട്ടം ഭേതഗതി ചെയ്യണം
3. 1 കോടിക്ക് താഴെ വാര്‍ഷിക വിറ്റ് വരവുള്ള ചെറുകിടക്കാര്‍ മിക്ക അസംസ്കൃത ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൊടുക്കുന്നുണ്ട്. പക്ഷേ ഇവര്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നില്ല.
4. റസ്റ്റോറണ്ടുകളുടെ മേല്‍ ചുമത്തിയ നികുതി കുറക്കുക
കാതലയായ ഈ പ്രശ്നങ്ങള്‍ക്കൊന്നും ഇതുവരെ പരിഹാരം കാണാനായിട്ടില്ല. ഇവ പഠിക്കാന്‍ പ്രത്യേക മന്ത്രി തല ഉപസമിതിയെ നിയോഗിക്കുകമാത്രമാണ് ചെയ്തത്. 1.5 കോടിക്ക് താഴെ വാര്‍ഷിക വിറ്റു വരവുള്ളവര്‍ക്ക് വര്‍ഷത്തില്‍ 4 തവണ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി എന്ന ഇളവ് ആശ്വസകരമാണ്. കയറ്റു മതിക്കാര്‍ക്ക് നികുതി അടവിനായി ഏര്‍പ്പെടുത്തിയ ഇ വാലറ്റ് സംവിധാനവും പ്രതീക്ഷ പകരുന്നുണ്ട്. എന്നാല്‍ ഈ വാലറ്റ് പ്രവര്‍ത്തന സജ്ഞമാകാന്‍ ചുരുങ്ങിയത് ആറ് മാസത്തെ സമയം എടുക്കും. അതുവരെ ദശാംശം ഒരു ശതമാനം നികുതിയേ ചെറുകിട കയറ്റുമതിക്കാരില്‍ നിന്ന് ഈടാക്കൂ എന്നതും ആശ്വാസമാണ്. ചുരുക്കത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നേരിയ അയവ് വരുത്താനെങ്കിലും കഴിയുന്ന തീരുമാനമല്ല ജി എസ്ടി കൌണ്‍സില്‍ യോഗം കൈക്കൊണ്ടത് എന്ന് വ്യക്തം.
Adjust Story Font
16