Quantcast

ശോഭ ഡേയുടെ ട്വിറ്റര്‍ പരിഹാസത്തിന് മറുപടിയുമായി ഇന്ത്യന്‍ താരങ്ങള്‍

MediaOne Logo

Khasida

  • Published:

    22 April 2018 2:36 PM GMT

ശോഭ ഡേയുടെ ട്വിറ്റര്‍ പരിഹാസത്തിന് മറുപടിയുമായി ഇന്ത്യന്‍ താരങ്ങള്‍
X

ശോഭ ഡേയുടെ ട്വിറ്റര്‍ പരിഹാസത്തിന് മറുപടിയുമായി ഇന്ത്യന്‍ താരങ്ങള്‍

റിയോ വരെ പോകുക. സെല്‍ഫി എടുക്കുക. കാലിയായ കൈകളുമായി മടങ്ങിവരുക. എന്തൊരു പണനഷ്ടവും അവസര നഷ്ടവുമാണിത്..

എഴുത്തുകാരി ശോഭ ഡേയുടെ പരിഹാസത്തിന് അഭിനവ് ബിന്ദ്രയുടെ ട്വിറ്റര്‍ വെടി. ശോഭ ഡേയുടെ പരാമര്‍ശം കടുത്ത് പോയെന്നും താരങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടതെന്നും അഭിനവ് ബിന്ദ്ര മറുപടി നല്‍കി. ശോഭ ഡേക്ക് മറുപടിയുമായി കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്

അഭിനവ് ബിന്ദ്ര നാലാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേ താരങ്ങളെ വിമര്‍ശിച്ചത്. ഇന്ത്യന്‍ ടീം അംഗങ്ങളുടെ ലക്ഷ്യം ഇത്രമാത്രം. റിയോ വരെ പോകുക. സെല്‍ഫി എടുക്കുക. കാലിയായ കൈകളുമായി മടങ്ങിവരുക. എന്തൊരു പണനഷ്ടവും അവസര നഷ്ടവുമാണിത്.. ഇങ്ങനെയായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. ട്വീറ്റിന് താഴെ കമന്‍റിട്ടാണ് താരങ്ങള്‍ മറുപടി പറഞ്ഞത്. താങ്കളുടെ പരാമര്‍ശം അനീതിയാണ്. ലോകത്തിന്റെ കായികമികവിനോട് പൊരുതുന്ന നിങ്ങളുടെ നാട്ടിലെ താരങ്ങളെക്കുറിച്ച് നിങ്ങള്‍ അഭിമാനിക്കുകയാണ് വേണ്ടത്. എന്നായിരുന്നു ബിന്ദ്രയുടെ മറുപടി.

125 കോടി പേരില്‍ നിന്നാണ് 120 പേരെ തെരഞ്ഞെടുത്തതെന്നും അതുകൊണ്ട് അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്നും ബോക്സര്‍ മനോജ് കുമാര്‍ മറുപടി നല്‍കി. കഠിനാധ്വാനം ചെയ്യുന്ന താരങ്ങളെ താഴ്ത്തികെട്ടുന്നത് ശരിയല്ലെന്ന് ടെന്നിസ് താരം സോംദേവ് ദേവ് വര്‍മന്‍ കമന്‍റ് ചെയ്തു. നിങ്ങളെ പോലുള്ളവരുടെ മനോഭാവം മാറിയാല്‍ ഈ അവസ്ഥയും മാറുമെന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട പരിഹസിച്ചു. നൂറ് കണക്കിന് പേരാണ് ശോഭാ ഡേയെ വിമര്‍ശിച്ച് കമന്റ് ചെയ്തത്.

ഇതിന് പിന്നാലെ ഭരണകൂടത്തിന്‍റെ ഉദാസീനതയാണ് ഒളിംപിക്സുകളിലെ മോശം പ്രകടനത്തിന് കാരണമെന്ന് ശോഭാ ഡേ ട്വീറ്റ് ചെയ്തു. ഇതിനോട് മത്സരിക്കുന്നത് അത്‌ലറ്റുകള്‍ക്ക് ബുദ്ധിമുട്ടാണെന്നും ശോഭാ ഡേ ട്വീറ്റില്‍ പറയുന്നു.

TAGS :

Next Story