നോട്ട് നിരോധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിസര്‍വ്വ് ബാങ്കിന് സമയം നല്‍കിയിരുന്നുവോയെന്ന് മന്‍മോഹന്‍സിങ്
നോട്ട് നിരോധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിസര്‍വ്വ് ബാങ്കിന് സമയം നല്‍കിയിരുന്നുവോയെന്ന് മന്‍മോഹന്‍സിങ്
. നോട്ട് നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ട ശേഷം ഇത് നടപ്പിലാക്കാന്‍ ആര്‍ബിഐയോട് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് മന്‍മോഹന്‍ സിങ് വാദിക്കുന്നത്
നോട്ട് നിരോധനം നടപ്പിലാക്കി കൊണ്ട് സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുമ്പ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ റിസര്‍വ് ബാങ്കിന് ആവശ്യമായ സമയം അനുവദിച്ചിരുന്നുവോയെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്. നോട്ട് നിരോധനത്തെ കുറിച്ച് പരിശോധിക്കുന്ന സാമ്പത്തിക കാര്യ പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലാണ് മന്‍മോഹന്‍ സിങ് ഈ സംശയം ഉന്നയിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഭാഗം കേള്‍ക്കുന്നതിന് മുമ്പ് കമ്മിറ്റി ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കുന്നത് നന്നായിരിക്കുമെന്നും മന്‍മോഹന്‍ സിങ് നിര്‍ദേശിച്ചു.
ഊര്‍ജിത് പട്ടേലിനെ എന്ന് കമ്മിറ്റി മുമ്പാകെ വിളിച്ചു വരുത്തണമെന്ന കാര്യം കമ്മിറ്റി ആലോചിച്ചപ്പോഴാണ് മന്‍മോഹന്‍സിങ് തന്‍റെ നിര്‍ദേശം മുന്നോട്ടുവച്ചത്. റിസര്‍വ് ബാങ്കിന്‍റെ കുറിപ്പ് പ്രകാരം നോട്ട് നിരോധനത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചത് നവംബര്‍ ഏഴിനാണ്. ആര്‍ബിഐ ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത് നവംബര്‍ എട്ടിനും. അതിനാല്‍ തന്നെ ഗവര്‍ണര്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് ഗുണകരമാകുമെന്നാണ് മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടിയതെന്ന് ഒരംഗത്തെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണാവകാശത്തെ കുറിച്ച് ഗവര്‍ണറോട് ചോദിക്കാവുന്നതാണെന്നും മുന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജനുവരി 18നോ 19 നോ നേരില്‍ ഹാജരാകാന്‍ ഊര്‍ജ്ജിത് പട്ടേലിനോട് സമതി ആവശ്യപ്പെടാനാണ് സാധ്യത. ഇതിന് മുന്നോടിയായി ജനുവരി 11 അല്ലെങ്കില്‍ 12ന് ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
നോട്ട് നിരോധന തീരുമാനത്തില്‍ റിസര്‍വ് ബാങ്കിന് കാര്യമായ പങ്കുണ്ടായിരുന്നില്ലെന്നാണ് മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതെന്ന് സമിതിയിലെ ഒരു ബിജെപി അംഗം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ട ശേഷം ഇത് നടപ്പിലാക്കാന്‍ ആര്‍ബിഐയോട് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് മന്‍മോഹന്‍ സിങ് വാദിക്കുന്നത്. എന്നാല്‍ നക്സലിസം, മയക്കുമരുന്ന്, തീവ്രവാദം, കള്ളപ്പണം എന്നിവയെ നേരിടാനാണ് തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവ ആഭ്യന്തര മന്ത്രാലത്തിന് കീഴിലാണ് വരുന്നതെന്നും ധനകാര്യമന്ത്രാലയത്തിന് പങ്കില്ലെന്നും ബിജെപി പ്രതിനിധി ചൂണ്ടിക്കാട്ടി.
Adjust Story Font
16