Quantcast

മാളുകളില്‍ പോകാത്ത സാംസ്കാരിക സമ്പന്നരായ പെണ്‍കുട്ടികളെ മക്കളുടെ ഭാര്യമാരായി വേണമെന്ന് റാബ്റി ദേവി

MediaOne Logo

admin

  • Published:

    22 April 2018 11:08 PM GMT

മാളുകളില്‍ പോകാത്ത സാംസ്കാരിക സമ്പന്നരായ പെണ്‍കുട്ടികളെ മക്കളുടെ ഭാര്യമാരായി വേണമെന്ന് റാബ്റി ദേവി
X

മാളുകളില്‍ പോകാത്ത സാംസ്കാരിക സമ്പന്നരായ പെണ്‍കുട്ടികളെ മക്കളുടെ ഭാര്യമാരായി വേണമെന്ന് റാബ്റി ദേവി

സംസ്കാര സമ്പന്നരായ പെണ്‍കുട്ടികളെയാണ് മക്കളുടെ വധുക്കളായി വേണ്ടതെന്നും തികഞ്ഞ ഈശ്വര വിശ്വാസിയായ തേജിന്‍റെ ജീവിതപങ്കാളിയുടെ കാര്യത്തില്‍ ഈ നിബന്ധന പ്രത്യേകം .....

സിനിമാ ഹാളുകളും മാളുകളും ഇഷ്ടപ്പെടാത്ത സാധാരണക്കാരായ പെണ്‍കുട്ടികളെയാണ് തന്‍റെ രണ്ട് ആണ്‍മക്കളുടെയും ഭാര്യമാരായി വേണ്ടതെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്‍റെ ഭാര്യയുമായ റാബ്റി ദേവി. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി പ്രതാപ് യാദവ്. ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവ് എന്നിവരുടെ വിവാഹത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. സംസ്കാര സമ്പന്നരായ പെണ്‍കുട്ടികളെയാണ് മക്കളുടെ വധുക്കളായി വേണ്ടതെന്നും തികഞ്ഞ ഈശ്വര വിശ്വാസിയായ തേജിന്‍റെ ജീവിതപങ്കാളിയുടെ കാര്യത്തില്‍ ഈ നിബന്ധന പ്രത്യേകം പ്രസക്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ഹാളുകളിലും മാളുകളിലും പോകുന്ന പെണ്‍കുട്ടികളെ എനിക്ക് വേണ്ട. എന്നെപ്പോലെ തന്നെ വീട് പരിപാലിച്ച്, പുറന്പോക്ക് പണികളൊക്കെ നോക്കി പ്രായമായവരെ ആദരിക്കുന്ന പെണ്‍കുട്ടികളാകണം - റാബ്റി ദേവി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ലാലുവിന്‍റെ എഴുപതാം ജന്മദിന ആഘോഷവേളയിലാണ് മക്കള്‍ക്ക് ദേശി പെണ്‍കുട്ടികളെ ഭാര്യമാരായി ലഭിക്കണമെന്ന ആഗ്രഹം റാബ്റി പങ്കുവച്ചത്.

TAGS :

Next Story