'ജിഎസ്ടിയെ കുറ്റം പറഞ്ഞെന്നു കരുതി ആരും രാജ്യദ്രോഹിയാവില്ല..!' ശത്രുഘ്നന്‍ സിന്‍ഹ
- Published:
22 April 2018 5:03 PM GMT
'ജിഎസ്ടിയെ കുറ്റം പറഞ്ഞെന്നു കരുതി ആരും രാജ്യദ്രോഹിയാവില്ല..!' ശത്രുഘ്നന്‍ സിന്‍ഹ
വിജയ് ചിത്രം മെര്‍സലിനെ പിന്തുണച്ച് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ജിഎസ്ടിയെ കുറ്റം പറഞ്ഞെന്നു കരുതി ആരും രാജ്യദ്രോഹി ആവില്ലെന്നും..
വിജയ് ചിത്രം മെര്‍സലിനെ പിന്തുണച്ച് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ജിഎസ്ടിയെ കുറ്റം പറഞ്ഞെന്നു കരുതി ആരും രാജ്യദ്രോഹി ആവില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു.
‘ചിലര്‍ ജിഎസ്ടിയെ പിന്തുണക്കുന്നു. മറ്റു ചിലര്‍ അങ്ങനെ ചെയ്യുന്നില്ല. ചിലര്‍ നോട്ടുനിരോധത്തെ പിന്തുണക്കും, ചിലര്‍ പിന്തുണച്ചെന്നു വരില്ല. എന്ന് കരുതി വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കാന്‍ സാധിക്കില്ല.'' അദ്ദേഹം പറഞ്ഞു. ജിഎസ്ടി, നോട്ട് നിരോധം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനാണ് സിനിമക്കെതിരെ ബിജെപി പ്രതിഷേധം. ഇതിനിടെ മെര്‍സലിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് മുന്നോട്ട് വന്നത്.
മുമ്പും കേന്ദ്ര സര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത് വന്നിട്ടുണ്ട്. നോട്ട് നിരോധവും ജിഎസ്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും രാജ്യത്തിന്റെ ഭരണം രണ്ട് പേരിലേക്ക് മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Adjust Story Font
16