ഓഖി ദുരന്തത്തില്‍ വിറങ്ങലിച്ച് കന്യാകുമാരിയിലെ അമ്മമാരും കുഞ്ഞുങ്ങളും
ഓഖി ചുഴലിക്കാറ്റില്‍ ആയിരത്തോളം കുടുംബങ്ങളിലെ പുരുഷന്‍മാരെയാണ് കന്യാകുമാരിയില്‍ കാണാതായിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റ് വീശിയപ്പോള്‍ നിരവധി കുഞ്ഞുങ്ങളാണ് അനാഥരായത്. പലര്‍ക്കും ഇനി തങ്ങളുടെ അച്ഛന്‍ തിരികെ വരില്ലെന്ന് പോലും അറിയില്ല. മികച്ച വിദ്യാഭ്യാസം നല്‍കി എങ്ങനെ വളര്‍ത്തി വലുതാക്കും എന്ന ആശങ്കയാണ് അമ്മമാര്‍ക്ക്. മുന്നോട്ടുള്ള ജീവിതത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കന്യാകുമാരി.
ഇത്രയേ ഇവള്‍ക്കറിയൂ. കടലില്‍ പോയതാണ് ഇവളുടെ പപ്പ ആന്‍റണി. എന്താണ് സംഭവിക്കുന്നതെന്നോ എന്തുപറ്റിയെന്നോ ഒന്നും ഇവളെ പോലെ പല കുഞ്ഞുങ്ങള്‍ക്കും അറിയില്ല. മക്കളെ ഓര്‍ത്ത് അലമുറയിടുന്ന അമ്മമാരെ നിസഹായരായി നോക്കിയിരിക്കുന്ന കുഞ്ഞുങ്ങള്‍. വിറങ്ങലിച്ച് ഇരിക്കുന്ന അമ്മയുടെയും നിലവിളിക്കുന്ന അമ്മമ്മയുടേയും മുഖത്തേക്ക് നോക്കുന്ന ഈ രണ്ടര വയസുകാരിയെ ഒരിക്കലേ നോക്കാന്‍ കഴിയൂ.
ഈ കുരുന്നുകള്‍ക്കാണെങ്കില്‍ സംഭവിച്ചതിന്റെ വ്യാപ്തിയൊന്നും അറിയില്ല. ഇനിയെന്ത് എന്ന ചോദ്യമാണ് അമ്മമാര്‍ക്ക്. ഓഖി ചുഴലിക്കാറ്റില്‍ ആയിരത്തോളം കുടുംബങ്ങളിലെ പുരുഷന്‍മാരെയാണ് കന്യാകുമാരിയില്‍ കാണാതായിരിക്കുന്നത്.
Adjust Story Font
16