മോദിക്ക് ഭരണഘടനയും മനുസ്മൃതിയും നല്‍കിയിട്ട് ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിക്കും: ജിഗ്നേഷ്
മോദിക്ക് ഭരണഘടനയും മനുസ്മൃതിയും നല്‍കിയിട്ട് ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിക്കും: ജിഗ്നേഷ്
ഈ രാജ്യത്ത് ദലിതര്‍ക്ക് സമാധാനപരമായി റാലികളും പ്രതിഷേധങ്ങളും നടത്താന്‍ അവകാശമില്ലേയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ജിഗ്നേഷ് മെവാനി
രണ്ട് പുസ്തകങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പോകുമെന്ന് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഇന്ത്യന്‍ ഭരണഘടനയും മനുസ്മൃതിയും നല്‍കിയ ശേഷം ഏത് തെരഞ്ഞെടുക്കുമെന്ന് മോദിയോട് ചോദിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. പൂനെയില്‍ ദലിതര്‍ക്കെതിരെയുണ്ടായ അതിക്രമത്തില്‍ മോദി തുടരുന്ന മൌനത്തിനും പ്രകോപനപരമായി പ്രസംഗിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കേസെടുത്തതിനും എതിരെയാണ് മേവാനിയുടെ വിമര്‍ശം.
ഈ രാജ്യത്ത് ദലിതര്‍ക്ക് സമാധാനപരമായി റാലികളും പ്രതിഷേധങ്ങളും നടത്താന്‍ അവകാശമില്ലേയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. തന്‍റെ ജനപ്രീതി കൂടുന്നത് ബിജെപിയും ആര്‍എസ്എസും ഭീഷണിയായാണ് കരുതുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റ് പ്രതീക്ഷിച്ചിടത്ത് 99 സീറ്റുകള്‍ മാത്രം ലഭിച്ചതിന്‍റെ അസ്വസ്ഥതയാണ് ബിജെപിക്ക്. ഇപ്പോള്‍ 2019ലെ തെരഞ്ഞെടുപ്പിനെ ഓര്‍ത്താണ് അവരുടെ ആശങ്കയെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
ദലിതരെ ഇനിയും വേട്ടയാടിയാല്‍, തന്‍റ പ്രതിച്ഛായ തകര്‍ക്കാന്‍ നോക്കിയാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. അംബേദ്കറുടെ അനുയായിയാണെന്ന് സ്വയ അവകാശപ്പെടുന്ന മോദി ഇപ്പോള്‍ മൌനംപാലിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യയില്‍ ദലിതര്‍ സുരക്ഷിതരല്ലാത്തത്? ജാതി ഉന്മൂലനം ചെയ്യുക എന്നത് ഉത്തരവാദിത്തമായി മോദി ഏറ്റെടുത്തിട്ടുണ്ടോയെന്ന് നമുക്ക് അറിയേണ്ടതുണ്ടെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
Adjust Story Font
16