Quantcast

ഹരിയാനയില്‍ ഗേള്‍സ് സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ അധ്യാപകന് 50 വയസ്സ് പൂര്‍ത്തിയായിരിക്കണം

MediaOne Logo

Khasida

  • Published:

    22 April 2018 7:44 AM GMT

ഹരിയാനയില്‍ ഗേള്‍സ് സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ അധ്യാപകന് 50 വയസ്സ് പൂര്‍ത്തിയായിരിക്കണം
X

ഹരിയാനയില്‍ ഗേള്‍സ് സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ അധ്യാപകന് 50 വയസ്സ് പൂര്‍ത്തിയായിരിക്കണം

പുതിയ നിര്‍ദേശപ്രകാരം ഈ വര്‍ഷം ജൂണ്‍ 30ന് 50 വയസ്സുപൂര്‍ത്തിയായ പുരുഷ അധ്യാപകര്‍ക്ക് മാത്രമാണ് ഗേള്‍സ് സ്കൂളുകളിലേക്ക് സ്ഥലമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ പറ്റുകയുള്ളൂ..

അമ്പത് വയസ്സു കഴിഞ്ഞെങ്കില്‍ മാത്രം പുരുഷ അധ്യാപകരെ ഗേള്‍സ് ഓണ്‍ലി വിദ്യാലയങ്ങളില്‍ നിയമിച്ചാല്‍ മതിയെന്ന നിര്‍ദേശവുമായി ഹരിയാന സര്‍ക്കാര്‍. പുതിയ നിര്‍ദേശപ്രകാരം ഈ വര്‍ഷം ജൂണ്‍ 30ന് 50 വയസ്സുപൂര്‍ത്തിയായ പുരുഷ അധ്യാപകര്‍ക്ക് മാത്രമാണ് ഗേള്‍സ് സ്കൂളുകളിലേക്ക് സ്ഥലമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ പറ്റുകയുള്ളൂ.. ഈ അക്കാദമിക് വര്‍ഷം തന്നെ നിയമം പ്രാബല്യത്തില്‍വരുമെന്നാണ് അധികൃതര്‍ പറയുന്നത്. 50 വയസ്സുപൂര്‍ത്തിയാകാത്തവര്‍ ഗേള്‍സ് സ്കൂളുകളിലേക്ക് സ്ഥലമാറ്റത്തിന് അപേക്ഷിക്കുകയാണെങ്കില്‍ പരിഗണിക്കുകയില്ലെന്നും വിദ്യാഭ്യാസമന്ത്രി റാം വിലാസ് ശര്‍മ തീര്‍ത്തുപറയുന്നു.

സര്‍ക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ ആകെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. പുതിയ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള നിയമപരിഷ്കാരങ്ങള്‍ എത്രത്തോളം ഫലം കാണുമെന്ന ആശങ്കയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവെക്കുന്നു. പെണ്‍കുട്ടികള്‍ക്ക് അധ്യാപികരുമായി മാത്രം സഹവര്‍ത്തിത്വമുണ്ടായാല്‍ മതിയെന്നും അധ്യാപകരെ അകറ്റി നിര്‍ത്തണമെന്നുമുള്ള തീരുമാനത്തിനെതിരെ പല കോണുകളില്‍നിന്നും ഇതിനകം തന്നെ വിമര്‍ശമുയര്‍ന്നുകഴിഞ്ഞു. പെണ്‍കുട്ടികള്‍ വളര്‍ന്നവരുന്ന പ്രായത്തില്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഗുരുക്കന്മാര്‍ എന്ന നിലയില്‍ അധ്യാപികക്കും അധ്യാപകനും ഒരുപോലെ ഉത്തരവാദിത്വമുണ്ട് എന്നിരിക്കെ എന്തിനാണ് ഇത്തരം നിയമങ്ങള്‍ എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നു.

50 വയസ്സുകഴിഞ്ഞ പുരുഷ അധ്യാപകരെ ഊര്‍ജ്ജസ്വലരായ ഒരുപറ്റം പെണ്‍കുട്ടികള്‍ക്ക് അധ്യാപകനായി നിയമിക്കുമ്പോള്‍ അത് ഒരു തലമുറയുടെ ഊര്‍ജ്ജനഷ്ടത്തിന് വരെ കാരണമായേക്കാം എന്നും ചിലര്‍ നിരീക്ഷിക്കുന്നു.. കാരണം പ്രായം കൂടുന്തോറും ചിലരെങ്കിലും കാലഘട്ടത്തിന് അനുസരിച്ച് മാറാന്‍ തയ്യാറാകാത്തവരായിരിക്കാം... പെണ്‍കുട്ടികളോട് മാന്യമായി പെരുമാറാന്‍ പുരുഷന്റെ പ്രായം ഒരിക്കലും ഒരു ഘടകമല്ലെന്നിരിക്കെ സര്‍ക്കാരിന്റെ പുതിയ പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് എതിര്‍പ്പ് ഉയരുകയാണ്.

TAGS :

Next Story