Quantcast

പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച ജവാന്റെ വീട് പൊളിക്കാന്‍ ബംഗളൂരു കോര്‍പറേഷന്‍

MediaOne Logo

Alwyn

  • Published:

    23 April 2018 2:14 PM GMT

പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച ജവാന്റെ വീട് പൊളിക്കാന്‍ ബംഗളൂരു കോര്‍പറേഷന്‍
X

പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച ജവാന്റെ വീട് പൊളിക്കാന്‍ ബംഗളൂരു കോര്‍പറേഷന്‍

പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്‍ജി കമാന്‍ഡോ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വീടിന്റെ മുന്‍ഭാഗം ഇടിച്ചു നിരത്താന്‍ ബംഗളൂരു കോര്‍പറേഷന്‍.

പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്‍ജി കമാന്‍ഡോ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ വീടിന്റെ മുന്‍ഭാഗം ഇടിച്ചു നിരത്താന്‍ ബംഗളൂരു കോര്‍പറേഷന്‍. നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബൃഹത്ത് ബംഗളൂരു മഹാനഗരപാലികയാണ് 1,100 വീടുകളുടെ പട്ടിക തയാറാക്കി പൊളിക്കല്‍ തുടങ്ങിയത്. ഈ പട്ടികയിലാണ് വിദ്യാരണ്യപുരയ്ക്കു സമീപത്തെ നിരഞ്ജന്റെ വീടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീടിന്റെ മുന്‍ഭാഗം ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കാണിച്ച് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിയിരുന്നു.

വീടിന്റെ മുന്‍വശത്തെ മൂന്നു പ്രധാന തൂണുകളും ഇതിനു മുകളിലായുള്ള നിരഞ്ജന്റെ കിടപ്പുമുറിയുമാണ് പൊളിക്കുന്നതിനായി അടയാളപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ മുന്‍വശം പൊളിച്ചു നീക്കുന്നതിനായി കഴിഞ്ഞദിവസം രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എന്നാല്‍ ബുള്‍ഡോസറുകളുടെ സഹായമില്ലാതെ, വീടിന് കേടുപാട് ഉണ്ടാക്കാത്ത വിധത്തില്‍ തങ്ങള്‍ പൊളിച്ചുമാറ്റാമെന്നും അതിനുള്ള സാവകാശം നല്‍കണമെന്നും ആശ്യപ്പെട്ട് നിരഞ്ജന്റെ കുടുംബാംഗങ്ങള്‍ ബിബിഎംപിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ധീരജവാന്റെ വീട് പൊളിക്കുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് നിരഞ്ജന്റെ പിതാവ് പറഞ്ഞു. ആറു മാസം മുമ്പാണ് തങ്ങള്‍ക്ക് അവനെ നഷ്ടപ്പെട്ടത്. അതുണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. നിരഞ്ജന്‍ രാജ്യത്തിന്റെ അഭിമാനമാണ്. അവന്റെ വീട് പൊളിച്ചുനീക്കുന്നത് രാജ്യത്തിന് നാണക്കേടാണ്. എങ്കിലും സാവകാശം അനുവദിച്ചാല്‍ തങ്ങള്‍ തന്നെ അടയാളപ്പെടുത്തിയ ഭാഗം പൊളിച്ചുനീക്കാന്‍ തയാറാണെന്നും സഹോദരന്‍ ഇകെ ശന്‍ശങ്ക് പറഞ്ഞു. എന്നാല്‍ നിരഞ്ജന്റെ വീടിന്റെ ഭാഗം നീക്കംചെയ്യുന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമാണെന്നും സ്വകാര്യവ്യക്തിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും സിവിക് കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് പ്രതികരിച്ചു.

TAGS :

Next Story