പെല്ലറ്റ് ഗണ്ണിന് പകരം കുരുമുളക് പ്രയോഗം പരിഗണനയില്‍
പെല്ലറ്റ് ഗണ്ണിന് പകരം കുരുമുളക് പ്രയോഗം പരിഗണനയില്‍
കശ്മീരില്‍ പ്രക്ഷോഭകരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണിന്പകരം കുരുമുളക് ബോളും പേപ്പര്‍ ബുള്ളറ്റും ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ
കശ്മീരില്‍ പ്രക്ഷോഭകരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണിന്പകരം കുരുമുളക് ബോളും പേപ്പര്‍ ബുള്ളറ്റും ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ. പെല്ലറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ആഭ്യന്തരമന്ത്രാലയം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.
പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം നടത്തിയ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും കാഴ്ച നഷ്ടപ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. കുരുമുളക് പൊടിയോ ചുവന്ന മുളക് പൊടിയോ അടങ്ങിയ ഷെല്ലുകളാണ് സമിതി പ്രധാനമായും ശിപാര്‍ശ ചെയ്യുന്നത്. സിന്തറ്റിക് പാവാ ഷെല്‍ എന്നറിയപ്പെടുന്ന ഓലിയോറെസിന്‍ കാപ്‌സികം ഗ്യാസും ശക്തികുറഞ്ഞ കണ്ണീര്‍ വാതകവും ശിപാര്‍ശയിലുണ്ട്.
പ്രക്ഷോഭകരെ താല്‍ക്കാലികമായി തളര്‍ത്താന്‍ ആവുമെങ്കിലും മാരകമായ പരിക്കുകള്‍ ഉണ്ടാകില്ലെന്നാണ് സമിതിയുടെ അഭിപ്രായം. കൂടുതല്‍ ശക്തിയുള്ള പേപ്പര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വലിയ ജനക്കൂട്ടത്തെ നേരിടാന്‍ ഇത്തരം ബദല്‍ മാര്‍ഗങ്ങള്‍ കൊണ്ട് കഴിയില്ലെന്നാണ് സുരക്ഷസേനയുടെ അഭിപ്രായം.
Adjust Story Font
16