Quantcast

ഭീകരതക്കെതിരെ ബ്രിക്സ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന

MediaOne Logo

Sithara

  • Published:

    23 April 2018 8:48 PM GMT

ഭീകരതക്കെതിരെ  ബ്രിക്സ് ഉച്ചകോടിയില്‍  സംയുക്ത പ്രസ്താവന
X

ഭീകരതക്കെതിരെ ബ്രിക്സ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന

ഭീകര പ്രവര്‍ത്തനം ഉയര്‍ത്തുന്ന ആഗോള ഭീഷണി ബ്രിക്സ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ സംയുക്ത പ്രസ്താവന. ഭീകര പ്രവര്‍ത്തനം ഉയര്‍ത്തുന്ന ആഗോള ഭീഷണി ബ്രിക്സ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്താനാണെന്ന് മോദി ആരോപിച്ചിരുന്നു.

ഭീകരര്‍ക്ക് ആയുധവും പണവും നല്‍കി സഹായിക്കുന്നവര്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനമുണ്ടാവുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഭീകരതക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്നവരെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. ഭീകരപ്രവര്‍ത്തനം ഉയര്‍ത്തുന്ന ഭീഷണി അംഗരാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരത സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാവുകയാണ്. ഇതിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ യോജിച്ചുള്ള പോരാട്ടമാണ് നടത്തേണ്ടത്. ചിലതരം ഭീകരതയെ മാത്രമെതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.

നേരത്തെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യയുടെ അയൽരാജ്യമാണെന്ന് പാകിസ്താനെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചിരുന്നു. റെയില്‍വേ, കൃഷി മേഖലകളില്‍ ബ്രിക്സ് രാജ്യങ്ങള്‍ യോജിച്ചുള്ള ഗവേഷണം നടത്തും. ബ്രിക്സ് രാജ്യങ്ങളുടെ റേറ്റിങ് ഏജന്‍സി, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ രൂപീകരിക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഉച്ചകോടി വിജയമാക്കാന്‍ സഹകരിച്ച അംഗരാജ്യങ്ങളോട് നന്ദി പറയാനും പ്രധാനമന്ത്രി മറന്നില്ല. ബിംസ്ടെക് രാജ്യങ്ങളുടെ തലവന്‍മാരുമായും മോദി കൂടിക്കാഴ്ച നടത്തി.

TAGS :

Next Story