ജി എസ് ടിയില്‍ ഭാവിയില്‍ മാറ്റങ്ങള്‍ക്ക് ഒരുക്കമെന്ന് മോദി
ജി എസ് ടിയില്‍ ഭാവിയില്‍ മാറ്റങ്ങള്‍ക്ക് ഒരുക്കമെന്ന് മോദി
ജി എസ്ടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂന്ന് മാസം കൊണ്ടുതന്നെ ഏകദേശം പരിഹരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു
ജിഎസ്ടിയില്‍ ഭാവിയില്‍ മാറ്റങ്ങള്‍ക്ക് സന്നദ്ധമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി എസ്ടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂന്ന് മാസം കൊണ്ടുതന്നെ ഏകദേശം പരിഹരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകബാങ്ക് ഇന്ത്യുയുടെ റാങ്ക് ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഡല്‍ഹി പ്രവാസി കേന്ദ്രയില്‍ നടന്ന ഇന്ത്യ ബിസിനസ്സ് റിഫോംസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് സാന്പത്തിക പ്രതിസന്ധി നിലനില്‍ക്കെ പ്രതിപക്ഷം തുടരുന്ന വിമര്‍ശങ്ങളെ പ്രധാന മന്ത്രി കുറ്റപ്പെടുത്തി.ജി എസ്ടിയില്‍ പ്രശ്നങ്ങള്‍ ഏകദേശം പരിഹരിച്ചു കഴിഞ്ഞെന്നും ഭാവിയില്‍മാറ്റങ്ങള്‍ക്ക് തയ്യാറാണെന്നും മോദി പറഞ്ഞു.
ലോക ബാങ്ക് ഇന്ത്യയുടെ റാങ്കിംഗ് ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ല. നേരത്തെ ലോകബാങ്കിന്റെ തലപ്പത്തിരുന്നവര്‍ തന്നെയാണ് ഇന്ന വിമര്‍ശിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതി ദയനീയമായി തുടരുമ്പോഴും ലോക ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് സ്വയം പുഴ്ത്തുകയാണ് കേന്ദ്രധന മന്ത്രി അരുണ്‍ ജെയ്റ്റലി ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Adjust Story Font
16