തമിഴ്‍നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍
തമിഴ്‍നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍
എന്നാല്‍ സി വോട്ടേഴ്സ് സര്‍വ്വേ അനുസരിച്ച് എഐഡിഎംകെ 139 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നാണ് പ്രവചനം.
തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ സി വോട്ടേഴ്സ് സര്‍വ്വേ അനുസരിച്ച് എഐഡിഎംകെ 139 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നാണ് പ്രവചനം.
ന്യൂസ് നാഷണല്‍, ആക്സിസ് മൈ ഇന്ത്യ, ചാണക്യ എന്നിവയാണ് ഡിഎംകെ അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രവചിക്കുന്നത്. ഈ എക്സിറ്റ് പോളുകള്‍ പ്രകാരം 234 സീറ്റുകളില്‍ 106 മുതല്‍ 140 വരെ സീറ്റുകള്‍ ഡിഎംകെ സഖ്യം നേടും. എന്നാല്‍ സി വോട്ടേഴ്സ് സര്‍വ്വേ അനുസരിച്ച് എഐഎഡിഎംകെ അധികാരത്തില്‍ തുടരും.
ന്യൂസ് നാഷണല്‍ സര്‍വ്വേ പ്രകാരം ഡിഎംകെക്ക് 114 മുതല്‍ 118 വരെ സീറ്റുകളാണ് ലഭിക്കുക, എഐഎഡിഎംകെ 95 മുതല്‍ 99 വരെ സീറ്റില്‍ ഒതുങ്ങും. നടന്‍ വിജയകാന്ത് നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് 14 വരെ സീറ്റും ബിജെപി 4 സീറ്റുകളും നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് 9 സീറ്റ് ലഭിക്കും.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ അനുസരിച്ച് ഡിഎംകെ 106 മുതല്‍ 120 വരെയും കോണ്‍ഗ്രസ് 18 മുതല്‍ 20 വരെയും സീറ്റ് നേടും. എഐഎഡിഎംകെ 102 സീറ്റില്‍ താഴെ മാത്രമായിരിക്കും നേടുക.
ന്യൂസ് ചാണക്യ ഫലത്തില്‍ ഡിഎംകെ 140 ഉം എഐഎഡിഎംകെ 90 സീറ്റുകളും നേടും.
എന്നാല്‍ സി വോട്ടേഴ്സ് സര്‍വ്വേ പ്രകാരം 139 സീറ്റുകള്‍ നേടി എഐഎഡിഎംകെ അധികാരത്തില്‍ തുടരും. ഡിഎംകെ സഖ്യം 78 സീറ്റില്‍ ഒതുങ്ങും. എന്നാല്‍ പുതുച്ചേരിയില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.
Adjust Story Font
16