Quantcast

ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടന തന്നെയെന്ന് സീതാറാം യെച്ചൂരി

MediaOne Logo

Khasida

  • Published:

    24 April 2018 11:27 AM GMT

ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടന തന്നെയെന്ന് സീതാറാം യെച്ചൂരി
X

ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടന തന്നെയെന്ന് സീതാറാം യെച്ചൂരി

ബിജെപിയെ മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടി എന്ന നിലക്ക് കാണാനാകില്ല.

ബിജെപി ഫാസിസ്റ്റ് സംഘടനയല്ലെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ നിലപാട് തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണ് എന്ന് യെച്ചൂരി ബംഗാളിലെ സിപിഎം മുഖപത്രമായ ഗണശക്തിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു ആവര്‍ത്തിച്ച് പറയുന്നു. ബിജെപിയെ നയിക്കുന്നതും അതിന്റെ ആശയവും ആര്‍എസ്എസിന്റേതാണെന്നും സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ ഏത് സമയത്തും ഫാസിസ്റ്റ് സ്വാഭാവത്തിലേക്ക് മാറാമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

സിപിഎം പശ്ചിമബംഗാള്‍ മുഖപത്രമായ ഗണശക്തിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ എസ് എസിനോടും ബി ജെ പിയോടുമുള്ള പ്രകാശ് കാരാട്ടിന്റെ സമീപനത്തെ സീതാറാം യെച്ചൂരി തള്ളിക്കളഞ്ഞത്. ആര്‍ എസ് എസ് അര്‍ധ ഫാസിസ്റ്റ് സംഘടനയാണെന്നും ബി ജെ പി ഫാസിസ്റ്റ് സംഘടനയല്ല, പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. ജൂലൈ 28ന് എഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

പാര്‍ട്ടി പരിപാടിയിലെ വരികള്‍ ചൂണ്ടികാട്ടിയാണ് സീതാറാം യെച്ചൂരിയുടെ മറുപടി . ബിജെപിയെ മറ്റ് ബൂര്‍ഷ്വ പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്നും ബിജെപിയാണ് അധികാരത്തിലെങ്കിലും ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ആണ് ഭരണം നടത്തുന്നതെന്നും യെച്ചൂരി പറയുന്നു. ബിജെപിയെ നയിക്കുന്നതും അതിന്റെ ആശയവും ആര്‍എസ്എസിന്റേതാണ്. ഇന്ത്യയില്‍ ഫാസിസം സ്ഥാപിക്കാനുള്ള സാഹചര്യം ഇല്ലെന്നും ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ലെന്നുമുള്ള കാരാട്ടിന്റെ അഭിപ്രായത്തെയും യെച്ചൂരി എതിര്‍ക്കുന്നു. മതേതര രാഷ്ട്രമായ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് കാലാകാലങ്ങളായി ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ പിന്തുണയുള്ള ബിജെപി രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണെന്നും യെച്ചൂരി പറയുന്നു. നിലവിലെ സാഹചര്യത്തില്‍ മോദി ഗവണ്‍മെന്റ് ഫാസിസ്റ്റ് ഗവണ്‍മെന്റെല്ലെങ്കിലും സാഹചര്യം ഒത്തുവന്നാല്‍ അത് മാറുമെന്നും സീതാറാം യെച്ചൂരി അഭിമുഖത്തില്‍ പറയുന്നുണ്ട്.

TAGS :

Next Story