Quantcast

എന്തുകൊണ്ട് 150 സീറ്റ് കിട്ടിയില്ല? അമിത് ഷായുടെ വിശദീകരണമിങ്ങനെ..

MediaOne Logo

Sithara

  • Published:

    25 April 2018 9:16 AM GMT

എന്തുകൊണ്ട് 150 സീറ്റ് കിട്ടിയില്ല? അമിത് ഷായുടെ വിശദീകരണമിങ്ങനെ..
X

എന്തുകൊണ്ട് 150 സീറ്റ് കിട്ടിയില്ല? അമിത് ഷായുടെ വിശദീകരണമിങ്ങനെ..

ഗുജറാത്തില്‍ ബിജെപി 150 സീറ്റുകള്‍ നേടുമെന്ന അവകാശവാദം പൊളിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.

ഗുജറാത്തില്‍ ബിജെപി 150 സീറ്റുകള്‍ നേടുമെന്ന അവകാശവാദം പൊളിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം കളിച്ചാണ് സീറ്റുകള്‍ പിടിച്ചെടുത്തതെന്നാണ് അമിത് ഷായുടെ ആരോപണം. കോണ്‍ഗ്രസ് ജാതീയതയുടെ വിത്തിട്ടെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് ഷാ പറയുന്നത്.

2012ല്‍ 115 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 150 സീറ്റുകള്‍ നേടുമെന്ന അവകാശവാദമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ ഉന്നയിച്ചത്. പക്ഷേ 99 സീറ്റുകള്‍ നേടാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിന്‍റെ തരംതാണ രാഷ്ട്രീയമാണ് ബിജെപിയുടെ സീറ്റുകള്‍ കുറയാന്‍ കാരണമെന്നാണ് അമിത് ഷായുടെ ന്യായീകരണം. ഗുജറാത്തില്‍ ധാര്‍മികമായി വിജയിച്ചത് കോണ്‍ഗ്രസാണെന്നുള്ള വിലയിരുത്തല്‍ അമിത് ഷാ തള്ളി. ബിജെപിയുടെ വിജയത്തോടെ രാജ്യം വീണ്ടും മുന്നേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS :

Next Story