Quantcast

വിദ്യാര്‍ഥിനികള്‍ നീളം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉത്തരവ്; മൌലാന ആസാദ് എന്‍ഐടിയിലെ വിദ്യാര്‍ഥിനികള്‍ സമരത്തില്‍

MediaOne Logo

Alwyn K Jose

  • Published:

    26 April 2018 5:45 PM GMT

വിദ്യാര്‍ഥിനികള്‍ നീളം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉത്തരവ്; മൌലാന ആസാദ് എന്‍ഐടിയിലെ വിദ്യാര്‍ഥിനികള്‍ സമരത്തില്‍
X

വിദ്യാര്‍ഥിനികള്‍ നീളം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉത്തരവ്; മൌലാന ആസാദ് എന്‍ഐടിയിലെ വിദ്യാര്‍ഥിനികള്‍ സമരത്തില്‍

രാത്രി 9.30 ന് ശേഷം ഹോസ്റ്റലിലെത്തുന്ന പെണ്‍കുട്ടികള്‍ സന്ദര്‍ശകമുറിയില്‍ ഉറങ്ങണമെന്നും കാമ്പസില്‍ നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്നുമാണ് ഉത്തരവ്.

വസ്ത്രധാരണത്തിലും ഹോസ്റ്റല്‍ പ്രവേശന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ മഹാരാഷ്ട്രയിലെ മൌലാന ആസാദ് എന്‍ഐടിയിലെ പെണ്‍കുട്ടികള്‍ സമരത്തില്‍‍. രാത്രി 9.30 ന് ശേഷം ഹോസ്റ്റലിലെത്തുന്ന പെണ്‍കുട്ടികള്‍ സന്ദര്‍ശകമുറിയില്‍ ഉറങ്ങണമെന്നും കാമ്പസില്‍ നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്നുമാണ് ഉത്തരവ്.

പെണ്‍കുട്ടികള്‍ക്ക് മാത്രം വസ്ത്രധാരണത്തിലും ഹോസ്റ്റല്‍ സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ് എന്‍ഐടി അധികൃതര്‍ ഉത്തരവിറക്കിയത്. രാത്രി 9.30 ന് മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയിരിക്കണമെന്നും കാമ്പസില്‍ പാവാട അടക്കമുള്ള നീളം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്നുമാണ് നിര്‍ദേശം. ഇതിനെതിരെ കാമ്പസില്‍ നടത്തിയ പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ് തലസ്ഥാന നഗരമായ ഭോപ്പാലില്‍ പെണ്‍കുട്ടികള്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. 9.30 ന് ശേഷം എത്തിയാല്‍ ഹോസ്റ്റലില്‍ എത്തിയാല്‍ സന്ദര്‍ശക മുറിയില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രത്യേക നിയമം ഉണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും പുതിയ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥിനികള്‍ അറിയിച്ചു.

TAGS :

Next Story