Quantcast

പ്രജ്ഞാ സിങ് ഠാക്കൂറിന് വേണ്ടി ആരും സംസാരിക്കുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

MediaOne Logo

Khasida

  • Published:

    26 April 2018 9:59 PM GMT

പ്രജ്ഞാ സിങ് ഠാക്കൂറിന് വേണ്ടി ആരും സംസാരിക്കുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍
X

പ്രജ്ഞാ സിങ് ഠാക്കൂറിന് വേണ്ടി ആരും സംസാരിക്കുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

എട്ടുവര്‍ഷമായി തീവ്രവാദകേസില്‍ ജയിലില്‍ കഴിയുകയാണ് പ്രജ്ഞാ സിങ്

ജയില്‍ ചാടിയതിന് പോലീസ് വെടിവെച്ചു കൊന്നവരെ പിന്തുണക്കുന്ന ദിഗ്വിജയ് സിങിന്‍റെ പ്രതികരണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത് മാത്രമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. എട്ടു വര്‍ഷമായ തീവ്രവാദകേസില്‍ ജയിലില്‍ കഴിയുന്ന പ്രജ്ഞാ സിങ് ഠാക്കൂറിന് വേണ്ടി ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ സംസാരിക്കില്ല. ഇവര്‍ ദേശസ്നേഹികളെന്നു പറയുന്നവരെല്ലാം ദേശവിരുദ്ധരും ദേശവിരുദ്ധരെന്ന് പറയുന്നവരെല്ലാം ദേശസ്നേഹികളായിരിക്കുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

എല്ലായിപ്പോഴും എന്തുകൊണ്ട് മുസ്‍ലിംകള്‍ മാത്രം ജയില്‍ചാടുന്നു, ഹിന്ദുക്കള്‍ എന്തുകൊണ്ട് ജയിലില്‍ നിന്നു രക്ഷപെടുന്നില്ല എന്നതാണ് ദിഗ്‍വിജയുടെ ചോദ്യം.

TAGS :

Next Story