Quantcast

സാക്കിര്‍ നായിക്കിന്റെ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു

MediaOne Logo

Ubaid

  • Published:

    26 April 2018 4:03 PM GMT

സാക്കിര്‍ നായിക്കിന്റെ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു
X

സാക്കിര്‍ നായിക്കിന്റെ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു

മുംബെയിലെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷന്റെ (ഐആർഎഫ്) ചെയർമാനാണ് സാക്കിർ നായിക്ക്

മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ മുംബൈ ആസ്ഥാനമായ സന്നദ്ധസംഘടന ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ (ഐആർഎഫ്) കേന്ദ്ര സർക്കാർ അഞ്ചുവർഷത്തേക്ക് നിരോധിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള യു.എ.പി.എ പ്രകാരമാണ് നിരോധനം. യുവാക്കളെ തീവ്രമായ ആശയങ്ങളിലേക്ക് നയിച്ചു എന്നാരോപിച്ച് സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്രാ പോലീസ് കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകളെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടുന്നുണ്ട്.
മുംബെയിലെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷന്റെ (ഐആർഎഫ്) ചെയർമാനാണ് സാക്കിർ നായിക്ക്. ധാക്ക ഭീകരാക്രമണങ്ങൾക്കു പ്രചോദനമായെന്ന ആരോപണം മൂലം സാക്കിർ നായിക് വിദേശത്താണ്.

TAGS :

Next Story