ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി
ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി
അവര്‍ സംസാരിച്ചുവെന്നും ഭക്ഷണം കഴിച്ചുവെന്നും മീറ്റിംഗുകളില്‍ പങ്കെടുത്തെന്നും രേഖകളില്‍ ഒപ്പിട്ടെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് ഏത് രീതിയിലാണ് ജയലളിത മരിച്ചെന്നും കോടതി ചോദിച്ചു.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. എഐഎഡിഎംകെ അംഗമായ ജോസഫ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് അവധിക്കാല കോടതിയിലെ സിറ്റിങ് ജഡ്ജിയായ ജസ്റ്റിസ് വൈദ്യനാഥന്‍ തുറന്ന കോടതിയില്‍ തന്‍റെ സംശങ്ങള്‍ പ്രകടിപ്പിച്ചത്. ജയലളിതയുടെ മരണത്തെക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്ന് ജഡ്ജി പറഞ്ഞു. അവര്‍ സംസാരിച്ചുവെന്നും ഭക്ഷണം കഴിച്ചുവെന്നും മീറ്റിംഗുകളില്‍ പങ്കെടുത്തെന്നും രേഖകളില്‍ ഒപ്പിട്ടെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് ഏത് രീതിയിലാണ് ജയലളിത മരിച്ചെന്നും കോടതി ചോദിച്ചു.
മരണത്തിന് ശേഷവും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ലെന്നും മൃതദേഹം പുറത്തെടുക്കാന്‍ എന്തുകൊണ്ട് ഉത്തരവിട്ടു കൂടായെന്നും കോടതി ചോദിച്ചു. ജയലളിതയുടെ ആശുപത്രിവാസത്തെ കുറിച്ചും മരണത്തെയും കുറിച്ചുള്ള സംശയങ്ങള്‍ തുടരുന്നതിനിടെയാണ് കോടതി തന്നെ സമാന വികാരം പ്രകടമാക്കിയിട്ടുള്ളത്.
Adjust Story Font
16