പാക് അന്വേഷണസംഘം പത്താന്‍ക്കോട്ട് വിമാനത്താവളത്തില്‍
പാക് അന്വേഷണസംഘം പത്താന്‍ക്കോട്ട് വിമാനത്താവളത്തില്‍
പാക് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്
പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്ഥാന്‍ സംഘം പത്താന്‍ക്കോട്ട് വിമാനത്താവളത്തിലെത്തി. ഇന്ത്യ കൈമാറിയ തെളിവുകളും ആരോപണങ്ങളും സംബന്ധിച്ചുള്ള വിവരശേഖരണമാണ് സന്ദര്‍ശന ലക്ഷ്യം.അന്വേഷണസംഘത്തിന്റെ വ്യോമസേനാത്താവള സന്ദര്‍ശനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്ക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കുന്നതിനായി ഇന്ത്യയിലെത്തിയ അഞ്ചംഗ പാക് അന്വേഷണ സംഘം ഇന്ന് പത്താന്‍ക്കോട്ട് വ്യോമസേനാത്താവളം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇന്ത്യ കൈമാറിയ രേഖകളിലായിരിക്കും വിവരശേഖരണം നടക്കുക. രേഖകളിലുള്ള പരാമര്‍ശങ്ങളെ അന്വേഷണ സംഘം ഇതുവരെ നിരസിച്ചിട്ടില്ല.
വ്യോമസേനാത്താവള സന്ദര്‍ശനത്തിനുശേഷം സംഘം വീണ്ടും എന്‍ഐഎ ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
സംഘത്തിന്റെ സന്ദര്‍ശനം പ്രമാണിച്ച് വ്യോമസേനത്താവളത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ മറച്ചിട്ടുണ്ട്.
എന്നാല്‍ പാക് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. സംഘത്തിലുള്ള പാക് ചാരസംഘടന ഐഎസ്ഐ പ്രതിനിധിയുടെ സാന്നിധ്യത്തെയും വിവിധ പാര്‍ട്ടികള്‍ ചോദ്യം ചെയ്യുന്നുണ്ട്. പാകിസ്താന് മുന്നില്‍ മോദി കീഴടങ്ങുകയാണെന്നും ആരോപണമുണ്ട്. അതേസമയം സംഘത്തിന് വ്യോമസേനാത്താവളം സന്ദര്‍ശിക്കാനുള്ള അനുവാദം നിഷേധിച്ചെന്നായിരുന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രതികരണം.
സംഭവ സ്ഥലം സന്ദര്‍ശിക്കാനുള്ള അനുവാദം മാത്രമാണ് സംഘത്തിന് നല്‍കിയിട്ടുള്ളതെന്നും പ്രദേശത്ത് മുഴുവന്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16