Quantcast

റാഫേല്‍ വിമാന ഇടപാട്: പ്രതിഷേധം ശക്തമാകുമ്പോഴും വിശദാംശങ്ങള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍

MediaOne Logo

Muhsina

  • Published:

    26 April 2018 8:10 AM GMT

റാഫേല്‍ വിമാന ഇടപാട്: പ്രതിഷേധം ശക്തമാകുമ്പോഴും വിശദാംശങ്ങള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍
X

റാഫേല്‍ വിമാന ഇടപാട്: പ്രതിഷേധം ശക്തമാകുമ്പോഴും വിശദാംശങ്ങള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രാന്‍സുമാനയി യു പി എ സര്‍ക്കാരുണ്ടാക്കിയ കരാര്‍ അട്ടിമറിച്ച്, മോദീസര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം

റാഫേല്‍ വിമാന ഇടപാടില്‍‌ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും വിശദാംശങ്ങള്‍ മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍. ഇടപാട് രഹസ്യ സ്വാഭമുള്ളതാണെന്നാണെന്നും വെളുപ്പെടുത്തല്‍ സുരക്ഷയെ ബാധിക്കും എന്നുമാണ് ന്യായീകരണം. ഓരോ വിമാനത്തിന്‍റെയും വില വിവരം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ എംപിമാരുടെ ചോദ്യത്തിന് പാര്‍ലമെന്‍റില്‍ കൃത്യമായി ഉത്തരം നല്‍കാന്‍ പ്രതിരോധമന്ത്രി തയ്യാറായില്ല.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രാന്‍സുമാനയി യു പി എ സര്‍ക്കാരുണ്ടാക്കിയ കരാര്‍ അട്ടിമറിച്ച്, മോദീസര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. ഓരോ വിമാനത്തിന്‍റെയും വില വിവരം അടക്കം ഇടപാടിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. സമാജ് വാദി പാര്‍ട്ടി എംപി നരേശ് അഗ്രര്‍വാള്‍ രാജ്യ സഭയില്‍ പ്രതിരോധ മന്ത്രോയോട് ഇത് ചോദ്യംമായി ഉന്നയിച്ചെങ്കിലും കൃത്യമായ ഉത്തരം മന്ത്രി നിര്‍മ്മലാ സീതാരമാന്‍ നല്‍കിയില്ല.

2016 സെപ്തംബറിൽ 36 വിമാനങ്ങളുടെ കൈമാറ്റ കരാറിൽ ഫ്രാന്‍സുമായി ഒപ്പിട്ടത്. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ ഇതില്‍ പങ്കാളിയല്ല. ഫ്രാൻസുമായുള്ള കരാറനുസരിച്ച് ഇടപാടിന്റെ രേഖകൾ പുറത്തുവിടാനാവില്ല. അത് സൈനിക സജ്ജീകരണത്തെ ആഭ്യന്തര സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പാര്‍ലമെന്‍റിലെ ചോദ്യത്തിനുള്ള മന്ത്രിയുടെ വിശദീകരണം. കരറിന്‍റെ ഏതാനും വിശദാംശങ്ങള്‍ ഇതിനകം പുറത്ത വിട്ടിട്ടുണ്ടെന്നും രണ്ട് പേജുള്ള മറുപടി പ്രസ്താവനയില്‍ മന്ത്രി വ്യക്തമാക്കി. പുതിയ കരാര്‍ അനുസരിച്ച് 2019 സെപ്തംബറിനും 2022 ഏപ്രിലിനുമിടയിൽ വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭ്യമാക്കും.

TAGS :

Next Story