Quantcast

കത്‍വയിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

MediaOne Logo

Khasida

  • Published:

    26 April 2018 4:06 PM GMT

കത്‍വയിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
X

കത്‍വയിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കേസില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രതികളുടെ അഭിഭാഷകന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്‍വ കോടതിയെ സമീപിക്കും

കത്‍വ പീഡന കൊലപാതകത്തില്‍ മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഏപ്രില്‍ 18 ന് കേസ് പരിഗണിച്ച കോടതി പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ പിഴയടക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കേസില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രതികളുടെ അഭിഭാഷകന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
കത്‍വ കോടതിയെ സമീപിക്കും.

കത്‍വയില്‍ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്ക്​ ഡൽഹി ഹൈകോടതി നേരത്തെ 10 ലക്ഷം രൂപ വീതം പിഴയിട്ടിരുന്നു. തുക ജമ്മുകശ്മീരിലെ ഇരകളുടെ പുനരധിവാസ ഫണ്ടിലേക്ക് നല്‍കുമെന്നും കോടതി അറിയിച്ചിരുന്നു. കേസിന്റെ തുടര്‍നടപടികളാണ് ഇന്ന് നടക്കുക. ആക്ടിങ്​ചീഫ്​ ജസ്റ്റിസ്​ഗീത പി. മീത്തൽ, ജസ്റ്റിസ്​സി. ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ കേസ് പരിഗണിക്കുന്നത്.

അതിനിടെ കേസില്‍ വസ്തുതകള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച പ്രതികളുടെ അഭിഭാഷകന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്
കത്‍വ കോടതിയെ സമീപിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസിലെ പ്രതിയായ വിശാല്‍ ശര്‍മ്മക്ക് എതിരെ സാക്ഷി പറയാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചെന്ന് കേസിലെ ഒരു സാക്ഷി പറയുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇത് പ്രതിഭാഗം അഭിഭാഷകന്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം പീഡനക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കുട്ടിക്കുറ്റവാളിയുടെ ജാമ്യാപേക്ഷ കത്‍വ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തള്ളണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പൊലീസുകാര്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

TAGS :

Next Story