Quantcast

പതജ്ഞലിയുടെ ജീന്‍സുമായി ബാബാ രാംദേവ്

MediaOne Logo

Ubaid

  • Published:

    27 April 2018 6:50 PM GMT

പതജ്ഞലിയുടെ ജീന്‍സുമായി ബാബാ രാംദേവ്
X

പതജ്ഞലിയുടെ ജീന്‍സുമായി ബാബാ രാംദേവ്

താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോയൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാബാ രാംദാവ് പറഞ്ഞു

ആയുര്‍വേദ, ഭക്ഷ്യ ഉത്പന്നങ്ങള്‍ സേഷം യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്ര വ്യാപാരരംഗത്തേക്കു കൂടി കടക്കുന്നു. പരിധാന്‍ എന്ന പേരില്‍ ഇറക്കുന്ന വസ്ത്രങ്ങളില്‍ പ്രധാനമായും ജീന്‍സുള്‍പ്പെടുന്ന പാശ്ചാത്യ വസ്ത്രങ്ങളാണുള്ളത്. താനൊരു യോഗാചാര്യനായി എന്നതുകൊണ്ട് പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നും ആത്മീയതയോയൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ബാബാ രാംദാവ് പറഞ്ഞു. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പുതിയ സംരഭങ്ങള്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് പതഞ്ജലിയുടെ പദ്ധതി.

TAGS :

Next Story