നജീബിനൊപ്പം ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്ന വിദ്യാര്‍ത്ഥിക്ക് നുണപരിശോധന
നജീബിനൊപ്പം ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്ന വിദ്യാര്‍ത്ഥിക്ക് നുണപരിശോധന
ക്യാമ്പസില്‍ രണ്ട് ദിവസമെടുത്ത് നടത്തിയ തിരച്ചിലും ഫലം കാണാതെ വന്നതോടെയാണ് തീരുമാനം
കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനൊപ്പം ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്ന വിദ്യാര്‍ത്ഥിയെ പോലീസ് നുണ പരിശോധനക്ക് വിധേയനാക്കും. ക്യാമ്പസില്‍ രണ്ട് ദിവസമെടുത്ത് നടത്തിയ തിരച്ചിലും ഫലം കാണാതെ വന്നതോടെയാണ് തീരുമാനം. കേസില്‍ പോലീസ് അനാസ്ഥ തുടരുകയാണെന്ന് നജീബിന്റെ കുടുംബം പ്രതികരിച്ചു.
12 എസിപിമാരും 30 ഇന്‍സ്പെക്ടര്‍മാരും അടക്കം 600 പേരുടെ വന്‍ സംഘമാണ് രണ്ട് ദിവസം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ തിരച്ചില്‍ നടത്തിയത്. പൊലീസ് നായയുടെ സഹായത്തോടെ നജീബിന്റെ മുറി, ഹോസ്റ്റല്‍, ക്ലാസ് റൂം, കാമ്പസിലെ കാട് മൂടിയ പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധിച്ചു. പക്ഷേ കേസിന് സഹായകരമാകുന്ന സൂചന പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നജീബിനൊപ്പം ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്ന ബിരുദ വിദ്യാര്‍തഥി മുഹമ്മദ് കാസിമിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കാസിം നേരത്തെ നല്‍കിയ മൊഴിയില്‍ സംശയമുണ്ടെന്ന് കാട്ടിയാണ് നുണ പരിശധോനക്ക് വിധേയനാക്കാനുള്ള തീരുമാനം.
എന്നാല്‍ കേസില്‍ ഇപ്പോഴും പോലീസ് നിസ്സംഗത തുടരുകയാണെന്ന് വിദ്യാര്‍ത്ഥികളും നജീബിന്‍റെ കുടുംബാംഗങ്ങളും ആരോപിക്കുന്നു. നജീബിനെ കാണാതായി 65 ദിവസം പിന്നിട്ട ഈ സാഹചര്യത്തിലല്ല, നേരത്തെ തന്നെ നടത്തേണ്ട തിരച്ചിലായിരുന്നു ഇത്. ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശത്തിന്‍റെ പശ്ചാലത്തിലാണ് പോലീസ് ഇപ്പോള്‍ ക്യാമ്പസില്‍ പരിശോധനക്ക് സന്നദ്ധരായതെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ഒക്ടോബര്‍ 15നാണ് നജീബ് അഹമ്മദ് എന്ന ബിരുദ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കാണാതാകുന്നത്.
Adjust Story Font
16