പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പേടിസ്വപ്നമായി സഹാറ ഡയറി
പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പേടിസ്വപ്നമായി സഹാറ ഡയറി
18 പാര്‍ട്ടികളില്‍ നിന്നായി നൂറിലധികം രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഈ ഡയറിയിലുണ്ടെന്നാണ് ഇതുവരെ പുറത്തു വന്നിട്ടുള്ള വിവരം
രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോടെ വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമായ സഹാറാ ഡയറി നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പേടിസ്വപ്നമാവുകയാണ്. 18 പാര്‍ട്ടികളില്‍ നിന്നായി നൂറിലധികം രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഈ ഡയറിയിലുണ്ടെന്നാണ് ഇതുവരെ പുറത്തു വന്നിട്ടുള്ള വിവരം. വിവിധ നേതാക്കള്‍ക്കായി 100 കോടിയിലധികം രൂപ നല്‍കിയതിന്‍റെ വിശദ വിവരങ്ങളാണ് ഡയറിയിലുള്ളത്.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സഹാറാ ഡയറിയില്‍ പ്രധാനമായും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്‍റെ വിവരങ്ങളടങ്ങിയ 11 പേജുകളാണുള്ളത്. അച്ചടിച്ച രണ്ട് പേജുകളില്‍ 54 രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ട്. തുടര്‍ന്നുള്ള രണ്ട് കയ്യെഴുത്തു പേജുകളിലും ഒരു അച്ചടിച്ച പേജിലുമായി ഈ പേരുകളില്‍ പലതും ആവര്‍ത്തിച്ചിരിക്കുന്നു. ഒപ്പം ചില സംക്ഷിപ്ത വിവരങ്ങളും തുടര്‍ന്നുള്ള അച്ചടിച്ച രണ്ടു പേജുകളില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 62 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍.
ഒരു കയ്യെഴുത്ത് പേജില്‍ 2010ലെ വിവാദ പണം കൈമാറ്റങ്ങളുടെ തിയ്യതികളുണ്ട്. പിന്നീടുള്ള അഞ്ച് പേജുകളില്‍ സഹാറ ഗ്രൂപ്പിന് പണം ലഭിച്ചതിന്‍റെ വിവരങ്ങളും 2013ലും 14ലുമായി ചെലവഴിച്ചതിന്‍റെ വിവരങ്ങളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആരോപണമുന്നയിച്ചത്.
ബിജെപിക്കു പുറമെ കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്‍.ജെ.ഡി, സമാജ് വാദി പാര്‍ട്ടി, എന്‍.സി.പി, ശിവസേന, എല്‍.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുടെ പേരുകളും ഡയറിയിലുണ്ടെന്നാണ് സൂചന.
Adjust Story Font
16