ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് രാജ്നാഥ് സിംഗ്
ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് രാജ്നാഥ് സിംഗ്
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറാമിലെത്തിയപ്പോഴാണ് രാജ്‌നാഥിന്റെ പ്രതികരണം
ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് രാജ്‌നാഥിന്റെ പ്രതികരണം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറാമിലെത്തിയപ്പോഴാണ് രാജ്‌നാഥിന്റെ പ്രതികരണം. സുരക്ഷ സംബന്ധിച്ച് അദ്ദേഹം നാല് വടക്കു-കിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.
സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടന്ന് വരുന്നതിനിടെയാണ് രാജ്‌നാഥിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. മേഘാലയിലെ രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിരുന്നു. തിങ്കളാഴ്ച മേഘാലയ നിയമസഭ ഉത്തരവിനെതിരെ പ്രതിപക്ഷ പിന്തുണയോടെ പ്രമേയവും പാസാക്കിയിരുന്നു. രാജ്‌നാഥ് എത്തുന്നതിന് മുമ്പായി മിസോറാമില്‍ ഒരു പ്രാദേശിക സംഘടന നടത്തിയ ബീഫ് പാര്‍ട്ടിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
Adjust Story Font
16