Quantcast

സംസ്ഥാനപാതകള്‍ക്ക് സമീപത്തുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി

MediaOne Logo

Ubaid

  • Published:

    28 April 2018 1:35 AM GMT

സംസ്ഥാനപാതകള്‍ക്ക് സമീപത്തുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി
X

സംസ്ഥാനപാതകള്‍ക്ക് സമീപത്തുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്


രാജ്യത്തെ ദേശീയ - സംസ്ഥാന പാതകള്‍ക്ക് സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി.. ഇത്തരം ഇടങ്ങളില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കില്ല. നിലവിലുള്ളവയ്ക്ക് ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകും വരെ പ്രവര്‍ത്തിക്കാം. ഇക്കാര്യം ഉറപ്പ് വരുത്തി ഒരു മാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി

രാജ്യത്തെ ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളിലുളള എല്ലാ മദ്യശാലകളും ഏപ്രില്‍ ഒന്നിനകം അടുച്ചുപൂട്ടാനാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. എന്നാല് കേന്ദ്ര - സംസ്ഥാന പാതകളുടെ സമീപത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ തല്‍ സ്ഥാനത്ത് തുടരാം.അതിനുള്ളില് ലൈസന്‍സ് കാലാവധി കഴിഞ്ഞാല് പിന്നീട് പുതുക്കി നല്‍കില്ല.

ഉത്തരവ് നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിമാര്ക്കും സംസ്ഥാന പൊലീസ് മേധാവിമാര്ക്കും നിര്ദ്ദേശം നല്കിയിട്ടുണ്ട്. പാതയോരങ്ങള്‍ക്ക് സമീപമുള്ള മദ്യ പരസ്യങ്ങളും ബാനറുകളും മാറ്റാനും കോടതി നിര്ദ്ദേശിച്ചു.ദേശീയ പാതകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നത് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും പാലിച്ചിരുന്നില്ല.

ഇതോടെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ ഉത്തരവ് പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കല്‍, മദ്യ ശാലകള്‍ക്ക് മുന്നിലെ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുണ്ടാക്കുന്ന തടസ്സങ്ങള്‍ എന്നിവ കൂടി കണക്കിലെടുത്താണ് ഉത്തരവ്.

TAGS :

Next Story