തമിഴ്നാട് ഗവര്‍ണറെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്‍റെ പിന്തുണ ഡിഎംകെ ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവന്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിസിസി നേതൃത്വത്തെ വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ദേശീയതലത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ക്ഷണിക്കാതെ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, ഗവര്‍ണറുടെ നടപടി ഭരണഘടനാപരമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനെ ഇംപീച്ച് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടത്. വിഷയത്തില്‍ ഇത് വരെ മൌനം പാലിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം ഭരണഘടനാപരമാണെന്ന് ബിജെപിയും പ്രതികരിച്ചു.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഡിഎംകെ ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവന്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിസിസി നേതൃത്വത്തെ വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എഐഡിഎംകെക്കകത്തെ ഭിന്നതയയില്‍ ആരുടെയും പക്ഷം പിടിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദ്ദേശം
Adjust Story Font
16