Quantcast

തനിക്ക് മാനസിക പ്രശ്നങ്ങളില്ല, പരിശോധനക്കെത്തിയ വൈദ്യ സംഘത്തെ ജ.കര്‍ണന്‍ മടക്കി അയച്ചു

MediaOne Logo

Jaisy

  • Published:

    29 April 2018 8:16 PM GMT

തനിക്ക് മാനസിക പ്രശ്നങ്ങളില്ല, പരിശോധനക്കെത്തിയ വൈദ്യ സംഘത്തെ ജ.കര്‍ണന്‍ മടക്കി അയച്ചു
X

തനിക്ക് മാനസിക പ്രശ്നങ്ങളില്ല, പരിശോധനക്കെത്തിയ വൈദ്യ സംഘത്തെ ജ.കര്‍ണന്‍ മടക്കി അയച്ചു

കൊല്‍ക്കത്ത പൊലീസിന്റെ സഹായത്തോടെയായിരുന്നു സംഘമെത്തിയത്

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി കര്‍ണന്റെ മാനസിക നില പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാലംഗ വൈദ്യസംഘം വീട്ടിലെത്തി. കൊല്‍ക്കത്ത പൊലീസിന്റെ സഹായത്തോടെയായിരുന്നു സംഘമെത്തിയത്. എന്നാല്‍ തനിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് കര്‍ണന്‍ സംഘത്തെ മടക്കിയച്ചു.

ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ തലവനായ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുകള്‍ നടപ്പിലാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

TAGS :

Next Story