ആര്‍കെ നഗര്‍ നാളെ വിധിയെഴുതും
ആര്‍കെ നഗര്‍ നാളെ വിധിയെഴുതും
തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും.
തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. പരസ്യ പ്രചാരണം അവസാനിച്ചതോടെ, പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വിജയ പ്രതീക്ഷയിലാണ്. 24 നാണ് വോട്ടെണ്ണൽ.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും കന്യാകുമാരിയില്‍ ആയിരുന്നതിനാല്‍ അണ്ണാഡിഎംകെയുടെ കൊട്ടിക്കലാശത്തിന് നിറം മങ്ങി. ചെറിയ തെരുവുകളില്‍ വോട്ടര്‍മാരെ കണ്ടാണ് ശബ്ദപ്രചാരണം അവസാനിപ്പിച്ചത്. നേതാജി നഗറില്‍ സ്റ്റാലിന്‍ പങ്കെടുത്ത റാലിയോടെയായിരുന്നു ഡിഎംകെയുടെ കൊട്ടിക്കലാശം. എന്നാല്‍ ഇരു പാര്‍ട്ടികളെയും ഞെട്ടിച്ചത് ടിടിവി ദിനകരനാണ്. കാശിമേട്ടില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ റാലിയോടെയാണ് പ്രചാരണം അവസാനിപ്പിച്ചത്.
അവസാന ഘട്ട പ്രചാരണത്തിലും ഭരണപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാന്‍ ദിനകരന്‍ മറന്നില്ല.
തെരഞ്ഞെടുപ്പുകളില്‍ എന്നും ഭരണപക്ഷത്തോടൊപ്പമാണ് ആര്‍കെ നഗര്‍ മണ്ഡലം നില്‍ക്കാറുള്ളത്. ഉപതെരഞ്ഞെടുപ്പുകളിലായാലും തിരഞ്ഞെടുപ്പുകളിലായാലും ആര്‍കെ നഗറില്‍ വിജയിക്കുന്ന കക്ഷി ഭരിക്കും. എന്നാല്‍ ഡിഎംകെയ്ക്കൊപ്പം ശക്തമായി തന്നെ ടിടിവി ദിനകരനും രംഗത്തുള്ളപ്പോള്‍, അണ്ണാഡിഎംകെയുടെ വിജയം അത്ര എളുപ്പമാവില്ല.
Adjust Story Font
16