ചെരുപ്പെറിഞ്ഞ യുവാവിനെ നിതീഷ് കുമാര്‍ കൈകാര്യം ചെയ്തത് ഇങ്ങനെ...
ചെരുപ്പെറിഞ്ഞ യുവാവിനെ നിതീഷ് കുമാര്‍ കൈകാര്യം ചെയ്തത് ഇങ്ങനെ...
രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും പലപ്പോഴും നേരിടേണ്ടി വരാറുള്ള കുറച്ച് കടുത്ത പ്രതിഷേധരീതിയാണ് ചെരുപ്പേറ്.
രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും പലപ്പോഴും നേരിടേണ്ടി വരാറുള്ള കുറച്ച് കടുത്ത പ്രതിഷേധരീതിയാണ് ചെരുപ്പേറ്. മിക്ക സാഹചര്യങ്ങളിലും ചെരുപ്പേറ് നടത്തിയിട്ടുള്ളവര്‍ക്ക്, ഒന്നുകില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ പൊലീസിന്റെയോ മര്‍ദനമേല്‍ക്കാറാണ് പതിവ്. ഇന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെയും ചെരുപ്പേറുണ്ടായി. നിതീഷ് കുമാര്‍ എന്ന പേരുള്ള യുവാവാണ് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പെറിഞ്ഞത്. പക്ഷേ തനിക്ക് നേരെ ചെറുപ്പെറിഞ്ഞ യുവാവിനെ നിതീഷ് കുമാര്‍ കൈകാര്യം ചെയ്ത രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നിതീഷിനു നേരെ പറന്നെത്തിയ ചെരുപ്പ് അദ്ദേഹത്തിന്റെ തോളിലാണ് പതിച്ചത്. പൊലീസ് ഉടന്‍ തന്നെ യുവാവിനെ പിടികൂടി. എന്നാല്‍ യുവാവിനെ അടുത്തേക്ക് വിളിച്ച നിതീഷ് കുമാര്‍ തന്റെ അടുത്ത് ഇരുത്തി. പിന്നെ എന്തിനാണ് തനിക്ക് നേരെ ചെരുപ്പെറിഞ്ഞതെന്ന് ചോദിച്ചുവെന്നും എന്താണ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റെന്നും നിതീഷ് ചോദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് ചൂട് അതിരൂക്ഷമായിരിക്കെ തീ കത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് മുഖ്യമന്ത്രിയുടെ അതേ പേരുള്ള യുവാവിനെ പ്രകോപിതനാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തീപിടിത്തം കാരണം 70 ഓളം പേരാണ് വിവിധ ഗ്രാമങ്ങളിലായി മരിച്ചത്. ഇതോടെയാണ് തീ കത്തിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുമെന്നായിരുന്നു മുന്നറിയിപ്പ്.
ഏതായാലും യുവാവിനെതിരെ കേസ് എടുക്കേണ്ടെന്നും അയാളെ വെറുതെ വിടാനും ഡിജിപിയോട് നിര്‍ദ്ദേശിച്ചതായി നിതീഷ് കുമാര്‍ പറഞ്ഞു. ആരെങ്കിലും തന്നെ കൊല്ലാന്‍ നോക്കിയാല്‍ പോലും ഈ നിയന്ത്രണം തുടരുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമത്തേയും നിതീഷ് വിമര്‍ശിച്ചു. ഹിന്ദുവാണെന്ന് തെളിയിക്കാന്‍ താന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ എന്നും നിതീഷ് ചോദിച്ചു.
Adjust Story Font
16