Quantcast

ജയലളിതയുടെ ആരോഗ്യനില: ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

MediaOne Logo

Alwyn

  • Published:

    1 May 2018 8:24 PM GMT

ജയലളിതയുടെ ആരോഗ്യനില: ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍
X

ജയലളിതയുടെ ആരോഗ്യനില: ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ജയലളിത സുഖംപ്രാപിച്ചു വരികയാണെന്നും ആശങ്കപ്പെടാനില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നതിനിടെ തെറ്റിദ്ധാരണജനകമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിനാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ജയലളിതയെ പറ്റി സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് 40 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ജയലളിതയുടെ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും കലാപാന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് കുപ്രചരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 21 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ ഉന്നതരുടെ ആശുപത്രി സന്ദര്‍ശനവും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാത്തതുമാണ് സോഷ്യല്‍മീഡിയയിലെ പ്രചരണങ്ങള്‍ക്ക് കാരണമായത്. ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുന്നതിനെത്തുടര്‍ന്ന് സംസ്ഥാനം ഭരണപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും തമിഴ്നാട് ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story