Quantcast

പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ വിട്ടയച്ചു

MediaOne Logo

Ubaid

  • Published:

    1 May 2018 3:12 PM GMT

പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ വിട്ടയച്ചു
X

പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ വിട്ടയച്ചു

അവിടെ നിന്നു വാഗാ അതിർത്തി വഴി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പാക്കിസ്ഥാൻ അറിയിച്ചു

പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ വിട്ടയച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്നാണ് 220 ഇന്ത്യക്കാരെയും വിട്ടയച്ചിരിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ പിടികൂടിയതെന്ന് പാക് അധികൃതര്‍ പറയുന്നു. മോചിപ്പിച്ച മൽസ്യത്തൊഴിലാളികളെ ട്രെയിനിൽ ലാഹോറിലേക്ക് എത്തിക്കും. അവിടെ നിന്നു വാഗാ അതിർത്തി വഴി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പാക്കിസ്ഥാൻ അറിയിച്ചു.

അതേസമയം, മറ്റ് 219 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍ തുടരുന്നുണ്ടെന്ന് മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ വ്യക്തമാക്കി. ഇവരെ രണ്ടാം ഘട്ടത്തില്‍ ജനുവരി അഞ്ചിന് വിട്ടയക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

TAGS :

Next Story