Quantcast

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസം.21ന്

MediaOne Logo

Jaisy

  • Published:

    1 May 2018 5:51 AM GMT

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസം.21ന്
X

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസം.21ന്

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ ഒഴിവ് വന്നത്

തമിഴ്നാട് ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ ഒഴിവ് വന്നത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് ആര്‍കെ നഗറിലെത് അഭിമാനപോരാട്ടമാണ്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് ഡിസംബറില്‍ നടക്കുക.

ഡിസംബര്‍ നാലുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം. അഞ്ചാം തിയതിയാണ് സൂക്ഷ്മപരിശോധന, ഡിസംബര്‍ ഏഴാണ് പത്രിക പിന്‍വലിയ്ക്കാനുളള അവസാന ദിവസം. 21ന് വോട്ടെടുപ്പും 24ന് വോട്ടെണ്ണലും നടക്കും. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുകയും പ്രചരണം ആരംഭിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിയ്ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണപക്ഷത്തെ സംബന്ധിച്ച് ആര്‍കെ നഗര്‍ പരീക്ഷണമാണ്. ജയലളിതയുടെ മണ്ഡലത്തില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിയ്ക്കുന്നു

എന്ന ആനുകൂല്യം ഉണ്ടെങ്കിലും ടിടിവി ദിനകരന്‍ മത്സരരംഗത്തെത്തുന്നത് പ്രതിസന്ധിയാകും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന് ഇന്നലെ ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ കൂടി മത്സര രംഗത്തെത്തുന്നതോടെ, ശക്തമായ തൃകോണമത്സരമായിരിയ്ക്കും ആര്‍കെ നഗറിലുണ്ടാവുക. ജയലളിതയുടെ ബന്ധു ദീപ ജയകുമാറും മത്സരത്തിനിറങ്ങാന്‍ സാധ്യതയുണ്ട്. അരുണാചല്‍ പ്രദേശിലെ പക്കെ കസാങ്, ലികാബലി, ഉത്തര്‍പ്രദേശിലെ സിക്കന്ധ്ര, പശ്ചിമബംഗാളിലെ സബാങ് എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story