Quantcast

തമിഴ്‌നാട് നിയമസഭാ സമ്മേളനം ജനുവരി എട്ട് മുതല്‍

MediaOne Logo

Subin

  • Published:

    1 May 2018 11:51 AM GMT

തമിഴ്‌നാട് നിയമസഭാ സമ്മേളനം ജനുവരി എട്ട് മുതല്‍
X

തമിഴ്‌നാട് നിയമസഭാ സമ്മേളനം ജനുവരി എട്ട് മുതല്‍

ദിനകരന്‍ പക്ഷത്തേയ്ക്ക് കൂറുമാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ ശേഷമുള്ള ആദ്യസമ്മേളനമാണിത്.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ തമിഴ്‌നാട് നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ആരംഭിയ്ക്കും. ദിനകരന്‍ പക്ഷത്തേയ്ക്ക് കൂറുമാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ ശേഷമുള്ള ആദ്യസമ്മേളനമാണിത്. ആര്‍കെ നഗറില്‍ വിജയിച്ച ടിടിവി ദിനകരന്‍ ഈ സമ്മേളനത്തില്‍ ആദ്യമായി സഭയിലെത്തും.

സമ്മേളനം എത്ര ദിവസമുണ്ടാകുമെന്ന് വ്യക്തതയില്ലെങ്കിലും എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവം, ഓഖി ദുരന്തം, ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയ വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ദമാക്കും. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സഭയെ അഭിസംബോധന ചെയ്യും. ആദ്യമായി നിയസഭയിലെത്തുന്ന ടിടിവി ദിനകരന്റെ പ്രതിപക്ഷത്തോടുള്ള നിലപാടും അറിയേണ്ടതുണ്ട്. പ്രത്യേകിച്ചും ഡിഎംകെയുമായി സഖ്യമുണ്ടാക്കിയാണ് ദിനകരന്‍ വിജയിച്ചതെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍.

18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്, ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചിരിയ്ക്കുകയാണ്. കൂടാതെ, സഭയില്‍ വിശ്വാസ വോട്ട് തേടണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹര്‍ജിയും കോടതിയിലുണ്ട്. കൂടാതെ, നിയമസഭയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസില്‍, എംകെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള 22 എംഎല്‍എമാര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമോ എന്നതും സമ്മേളനത്തോടെ അറിയാം.

TAGS :

Next Story