Quantcast

പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ ശിവരാജ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി

MediaOne Logo

Alwyn

  • Published:

    3 May 2018 12:20 AM GMT

പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ ശിവരാജ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി
X

പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ ശിവരാജ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി

മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി.

മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി. ധരിച്ചിരുന്ന വസ്ത്രവും ഷൂസും നനയാതിരിക്കാനാണ് നാട്ടുരാജാക്കന്‍മാരുടെ രീതി മുഖ്യമന്ത്രിയും സ്വീകരിച്ചത്. പ്രളയം നാശം വിതച്ച പന്നയിലെ അമന്‍ഗഞ്ച് തെഹ്സില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ശിവരാജ് ചൗഹാന്‍ വെള്ളക്കെട്ട് മുറിച്ചുകടക്കുന്നതിനിടെ പൊലീസുകാരുടെ തോളിലേറിയത്.

മുട്ടിനു താഴെ മാത്രം വെള്ളംപൊങ്ങിയ ഇടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പൊലീസുകാരുടെ തോളിലേറിയത്. ഈ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വന്‍ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടു പൊലീസുകാര്‍ ചൗഹാനെ താങ്ങിയെടുത്ത് വെള്ളകെട്ടിലൂടെ മുന്നോട്ടുപോകുന്നതാണ് ഒരു ചിത്രം. ധരിച്ചിരുന്ന വെള്ള ഷൂസ് സഹായിയെ കൊണ്ട് എടുപ്പിച്ച് നഗ്നപാദനായി ചെളികെട്ടികിടക്കുന്ന സ്ഥലത്തിലൂടെ നടക്കുന്ന മറ്റൊരു ചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വെള്ളക്കെട്ടില്‍ മുഖ്യമന്ത്രിയെ ഇറക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന ജാഗ്രതയില്‍ കലക്ടറും ലോക്കല്‍ പൊലീസ് മേധാവിയുമുള്‍പ്പെട്ട സംഘം അദ്ദേഹത്തെ തോളിലേറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

TAGS :

Next Story