കള്ളപ്പണം ഭൂരിഭാഗവും വിദേശത്ത്; പാര്‍ട്ടി കര്‍മ സമിതിയുടെ റിപ്പോര്‍ട്ട് ബിജെപിക്ക് തിരിച്ചടിയാകുന്നു
കള്ളപ്പണം ഭൂരിഭാഗവും വിദേശത്ത്; പാര്‍ട്ടി കര്‍മ സമിതിയുടെ റിപ്പോര്‍ട്ട് ബിജെപിക്ക് തിരിച്ചടിയാകുന്നു
കള്ളപ്പണം ഇല്ലാതാക്കാനാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും ഇന്ത്യയിലെ കള്ളപ്പണം ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത് വിദേശ ബാങ്കുകളിലാണെന്ന് ബിജെപി തന്നെ മുന്‍പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
കള്ളപ്പണം ഇല്ലാതാക്കാനാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും ഇന്ത്യയിലെ കള്ളപ്പണം ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത് വിദേശ ബാങ്കുകളിലാണെന്ന് ബിജെപി തന്നെ മുന്‍പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ വിദേശത്ത് സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് പഠിക്കാന്‍ ബിജെപി നിയോഗിച്ച കര്‍മ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. വിദേശത്തെ കള്ളപ്പണം തിരിച്ചു കൊണ്ടു വരാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ സമിതി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുമുണ്ട്.
ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവര്‍ അംഗങ്ങളായ കര്‍മ സമിതിയാണ് ബി.ജെ.പിക്കു വേണ്ടി വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെപ്പറ്റി പഠിച്ച് 2011ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയവും ഇതു തന്നെയായിരുന്നു. വിദേശ ബാങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം 86.8 ലക്ഷം കോടി രൂപ വരുമെന്നാണ് അഞ്ച് വര്‍ഷം മുന്‍പത്തെ ബി.ജെ.പി റിപ്പോര്‍ട്ട് പറയുന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ മുക്കാല്‍ ഭാഗവും ഇങ്ങനെ വിദേശത്താണെന്നും ഇതില്‍ പ്രത്യേകം പറയുന്നു. ഇതുതന്നെ പൂര്‍ണമായ കണക്കല്ലെന്നും വിദേശ നിക്ഷേപം ഇതിലും കൂടുമെന്നും പറഞ്ഞിട്ടുണ്ട്. വിദേശത്തുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചു പിടിക്കാന്‍ മറ്റു ചെറിയ രാജ്യങ്ങള്‍ പോലും നടത്തുന്ന ശ്രമം ഇന്ത്യ നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യയിലുള്ള കള്ളപ്പണത്തില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വസ്തുവകകളായും സ്വര്‍ണമായുമാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് പഠന ഏജന്‍സിയായ ആംബിറ്റ് കാപ്പിറ്റല്‍ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പിയുടെ തന്നെ കര്‍മ സമിതിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കവെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കള്ളപ്പണം നിയന്ത്രിക്കാന്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ ഇറക്കിരിക്കുന്നത്.
Adjust Story Font
16