ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന സമരം തടഞ്ഞു; സംഘര്‍ഷം
ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന സമരം തടഞ്ഞു; സംഘര്‍ഷം
500 വര്‍ഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂർ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ പ്രവേശനം നല്‍കണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് ഭൂമാത രണ്‍രാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ അധ്യക്ഷ തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്ത്രീക്കും പുരുഷനും ഒരു പോലെ പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതെന്നും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
500 വര്‍ഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂർ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ പ്രവേശനം നല്‍കണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് ഭൂമാത രണ്‍രാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ അധ്യക്ഷ തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്ഷേത്രത്തിനകത്തേക്ക് ഹെലികോപ്ടറില്‍ നിന്ന് കയറുപയോഗിച്ച് ഇറങ്ങാനാണ് പ്രതിഷേധക്കാര്‍ തീരുമാനിച്ചതെങ്കിലും കലക്ടര്‍ ഹെലികോപ്ടറിന് അനുമതി നല്‍കിയില്ല.
തുടര്‍ന്നാണ് സ്ത്രീകളും കൌമാരക്കാരുമടക്കം ആയിരത്തോളം പേര്‍ പ്രതിഷേധവുമായി ക്ഷേത്രപരിസരത്ത് എത്തിയത്. 40 കിലോമീറ്റര്‍ അകലെ വച്ചുതന്നെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധം തുടരാനും സ്ത്രീകള്‍ക്ക് വിലക്കുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനുമാണ് തീരുമാനം.
കഴിഞ്ഞയാഴ്ച അധികാമേറ്റ ക്ഷേത്ര അധ്യക്ഷ അനിത ഷെത്യേ അടക്കം പ്രദേശത്തെ ഒരു വിഭാഗം സ്ത്രീകള്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നല്‍കുന്നതിന് എതിരാണ്. ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കണം എന്ന ആവശ്യമാണ് ഈ വിഭാഗത്തിനുള്ളത്. എന്നാല്‍ ക്ഷേത്ര പ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ലെന്ന് ബിജെപി എംപി ഹേമമാലിനിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ദേശായിയും പ്രതികരിച്ചു.
ചുറ്റുഭിത്തിയോ മേല്‍ക്കൂരയോ ഇല്ലാതെ അഞ്ചടി ഉയരത്തില്‍ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന ശനി ശിംഗനാപൂർ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ നവംബര്‍ 28ന് ഒരു സ്ത്രീ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്നു. അതിനുശേഷം നാല് സ്ത്രീകള്‍ കൂടി ക്ഷേത്രപ്രവേശനത്തിന് എത്തിയെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
Adjust Story Font
16