ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു
ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു
ധാക്കയിലെ റസ്റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ നായിക്കിനും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.
ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. ധാക്കയിലെ റസ്റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ നായിക്കിനും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം..നായിക്കിന്റെ പ്രസംഗങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സുരക്ഷ ഏജന്‍സികള്‍ അവ പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടിട്ടുണ്ട്.
ധാക്ക റസ്റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തിനിടെ സൈന്യം വെടിവെച്ചുകൊന്ന ഭീകരരായ നിബ്രാസ് ഇസ്ലാം, റോഹന്‍ ഇംതിയാസ് എന്നിവര്‍ മുസ്ലിം മത പണ്ഡിതരായ സാകിര്‍ നായിക്കിന്റേയും മെഹ്ദി മസൂര്‍ ബിശ്വാസിന്റേയും ആശയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് സൂചന.
ധാക്കയില്‍ നിന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇന്നലെ വരെ പറഞ്ഞ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും ഇക്കാര്യത്തില്‍ നിലപാട് മാറ്റിയിട്ടുണ്ട്.
നായിക്കിന്റെ പ്രസംഗങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സുരക്ഷ ഏജന്‍സികള്‍ അവ പരിശോധിക്കണമെന്നുമായിരുന്നു കിരണ്‍ റിജിജുവിന്റെ ഇന്നത്തെ പ്രതികരണം. എന്ത് നിയമനടപടിയാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയയെന്നാരോപിച്ച് മലേഷ്യ, ബ്രിട്ടന്‍, കാനഡ തുടങ്ഹിയ രാജ്യങ്ങള്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യയില്‍ നിരോധിക്കപ്പെട്ട 16 ഇസ്ലാമിക പണ്ഡിതരിലൊരാള്‍ കൂടിയാണ് നായിക്.
പീസ് ടിവിയില്‍ മത പ്രസംഗപരിപാടി നടത്തിയതിലൂടെയാണ് നായിക് ബംഗ്ലാദേശില്‍ പ്രശസ്തനായത്.
Adjust Story Font
16