Quantcast

വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ നാല് ദിവസം പിന്നിട്ടു

MediaOne Logo

Khasida

  • Published:

    4 May 2018 10:06 AM GMT

വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ നാല് ദിവസം പിന്നിട്ടു
X

വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ നാല് ദിവസം പിന്നിട്ടു

ആറ് നാവികസേനാ കപ്പലും, ഒരു മുങ്ങിക്കപ്പലും, തീരസംരക്ഷണ സേനയുടെ നാല് കപ്പലും, വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങളും തെരച്ചിലില്‍ സജീവമാണ്.

29 സൈനിക ഉദ്യോഗസ്ഥരെയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാ വിമാനം എഎന്‍ 32 വിനായുള്ള തെരച്ചില്‍ നാല് ദിവസം പിന്നിട്ടിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ദിശമാറ്റി സഞ്ചരിച്ചിരിക്കാം എന്ന സംശയത്തില്‍ തെരച്ചില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ആറ് നാവികസേനാ കപ്പലും, ഒരു മുങ്ങിക്കപ്പലും, തീരസംരക്ഷണ സേനയുടെ നാല് കപ്പലും, വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങളും തെരച്ചിലില്‍ സജീവമാണ്. ചെന്നൈ തീരത്തു നിന്ന് 151 നോട്ടിക്കല്‍ മൈല്‍ അകലെ 555 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രധാനമായും തെരച്ചില്‍ നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍വെച്ചാണ് കാണാതായത്.

TAGS :

Next Story