കുളച്ചല്‍ തുറമുഖം: തമിഴ്‍നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു
കുളച്ചല്‍ തുറമുഖത്തെ അനുകൂലിക്കന്നത് ബി.ജെ.പി മാത്രം. ഡി.എം.കെയും കോണ്‍ഗ്രസിനും എതിര്‍പ്പ് പ്രകടിപ്പിച്ചു. എഐഎഡിഎംകെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കുളച്ചല്‍ തുറമുഖത്തെ ചൊല്ലി തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കുളച്ചലില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച തുറമുഖം ഇനയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നീക്കമായാണ് സമരക്കാര്‍ കാണുന്നത്. കുളച്ചല്‍ തുറമുഖത്തെ അനുകൂലിക്കന്നത് ബി.ജെ.പി മാത്രം. ഡി.എം.കെയും കോണ്‍ഗ്രസിനും എതിര്‍പ്പ് പ്രകടിപ്പിച്ചു. എഐഎഡിഎംകെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര തുറമുഖ മന്ത്രി പൊന്‍ രാധാക്യഷ്ണന്‍ പ്രതിനിധീകരിക്കുന്ന കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലാണ് പദ്ധതി പ്രദേശമായ ഇനയം. നിയമസഭാ മണ്ഡലമായ കിള്ളിയൂരിന്‍റെ എം.എല്‍.എ കോണ്‍ഗ്രസിലെ എസ്.രാജേഷ്കുമാറും. ഈയം പുത്തന്‍തുറ പഞ്ചായത്ത് ഭരിക്കുന്നത് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഡിഎംകെയ്ക്കും പ്രദേശത്ത് സ്വാധീനമുണ്ട്.പദ്ധതി നടപ്പിലായാല്‍ 20000 കുടുംബങ്ങള്‍ കുടിയിറക്കപ്പെടും. ഇത് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന തിരിച്ചറിവിലാണ് ഡി.എം.കെയും കോണ്‍ഗ്രസും എതിര്‍പ്പോടെ രംഗത്ത് വന്നത്. പദ്ധതി നടപ്പിലാക്കണമെന്ന നിലപാടുണ്ടങ്കിലും പരസ്യമായി അനുകൂലിച്ചോ, പ്രതികൂലിച്ചോ രംഗത്ത് വരേണ്ടന്നാണ് മുഖ്യമന്ത്രി ജയലളിതയുടെയും എ.ഐ.എ.ഡി.എം.കെയുടെയും തീരുമാനം. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട സമരസമിതി തുറന്നുകാട്ടുന്നു.
കുടിയിറക്കില്‍ ഭീഷണി നേരിടുന്ന 52 മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ മുഴുവനും ന്യൂനപക്ഷ പ്രദേശമാണ്. ആദ്യം നിശ്ചിച്ച കുളച്ചലില്‍ തുറമുഖം യാഥാര്‍ത്യമാക്കാതെ ഇനയത്തിലേക്ക് മാറ്റിയതില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധതയുണ്ടന്ന ആരോപണവും സമരക്കാര്‍ക്കുണ്ട്.
Adjust Story Font
16