Quantcast

ശശികല വിഭാഗം എംഎല്‍എമാര്‍ക്ക് വിപ്പ്, ശശികലയെ പുറത്താക്കി പനീര്‍ശെല്‍വം വിഭാഗം

MediaOne Logo

admin

  • Published:

    4 May 2018 7:53 PM GMT

ശശികല വിഭാഗം എംഎല്‍എമാര്‍ക്ക് വിപ്പ്, ശശികലയെ പുറത്താക്കി പനീര്‍ശെല്‍വം വിഭാഗം
X

ശശികല വിഭാഗം എംഎല്‍എമാര്‍ക്ക് വിപ്പ്, ശശികലയെ പുറത്താക്കി പനീര്‍ശെല്‍വം വിഭാഗം

ശശികല, മുഖ്യമന്ത്രി പളനിസ്വാമി, മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ തുടങ്ങിയവരെയാണ് പനീര്‍ശല്‍വം വിഭാഗം പുറത്താക്കിയത്

മുഖ്യമന്ത്രി പളനിസ്വാമി നാളെ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. കൂറുമാറ്റം തടയാനായാണ് ശശികല വിഭാഗം എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയത്.

അണ്ണാ ‍ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയേയും ടി.ടി.വി.ദിനകരനേയും വെങ്കിടേഷിനെയും പാർട്ടിയിൽനിന്നും പുറത്താക്കിയെന്ന് പനീർശെല്‍വം പക്ഷം. പനീര്‍ശെല്‍വം പക്ഷത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനൻ ഇറക്കിയ വാർത്താ കുറിപ്പിലാണ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചിട്ടുള്ളത്. ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും പത്രക്കുറിപ്പിലുണ്ട്.

അതേസമയം എഐഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ മധുസൂദനന് അധികാരമില്ലെന്ന് മന്ത്രി സെങ്കോട്ടയ്യന്‍ അവകാശപ്പെട്ടു. ഏത് അധികാരം ഉപയോഗിച്ചാണ് ഇവര്‍ അത് ചെയ്തതെന്ന് അറിയില്ല. ജയലളിതയുടെ ശവകുടീരത്തില്‍ ശശികലയെടുത്ത ശപഥം പിറ്റേദിവസം തന്നെ യാഥാര്‍ഥ്യമായി. നാളത്തെ വിശ്വാസവോട്ടോട് കൂടി എ ഐ ഡി എം കെ പുതിയ ചരിത്രമെഴുതുമെന്നും സെങ്കോട്ടയ്യന്‍ പറഞ്ഞു.

പന്നീർസെൽവം പക്ഷത്തിന് പിന്തുണ നൽകിയതിന് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയർമാൻ സ്ഥാനത്തുനിന്ന് നേരത്തേ മാറ്റിയിയിരുന്നു. അണ്ണാ ഡി.എം.കെ ഭരണഘടനപ്രകാരം അഞ്ചു വർഷം തുടർച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാൾക്കു മാത്രമേ പാർട്ടി ജനറൽ സെക്രട്ടറിയാകാൻ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തൽസ്ഥാനത്തെത്തിയത്. ഇതിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ഇടക്കാല ജനറൽ സെക്രട്ടറിയെന്ന പദവി പാർട്ടിയിലില്ല. പുതിയ ജനറൽ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളിൽനിന്നു മാറ്റാൻ സാധിക്കുകയുള്ളൂ. അതിനാൽ ശശികലക്ക് അംഗങ്ങളെ പുറത്താൻ കഴിയില്ലെന്നാണ് മധുസൂദനൻ അടക്കമുള്ളവരുടെ നിലപാട്.

TAGS :

Next Story