Quantcast

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരുസഭകളും രണ്ട് തവണ നിര്‍ത്തിവെച്ചു

MediaOne Logo

Jaisy

  • Published:

    4 May 2018 4:18 PM GMT

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം;  ഇരുസഭകളും രണ്ട് തവണ നിര്‍ത്തിവെച്ചു
X

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരുസഭകളും രണ്ട് തവണ നിര്‍ത്തിവെച്ചു

പ്രതിഷേധം അവഗണിച്ചും അടിയന്തര പ്രാധാന്യമുള്ള വിഷയാവതരണവുമായി ലോക്സഭ മുന്നോട്ട് പോയെങ്കിലും മുദ്രാവാക്യം വിളി ശക്തമായിതോടെ 20 മിനിട്ടിനുശേഷം സഭ വീണ്ടും നിര്‍ത്തിവെച്ചു

മന്‍മോഹന്‍ സിങിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് തവണ നിര്‍ത്തിവെച്ചു. ഇരുസഭകളും 2 മണിക്ക് വീണ്ടും ചേരും.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ സൈനികമേധാവി എന്നിവര്‍ക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാമന്ത്രി നടത്തിയ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു. പ്രധാനമന്ത്രി മോദി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരുസഭയുടേയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. 11 മണിക്ക് ഇരുസഭകളും ചേര്‍ന്നപ്പോഴെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഒരുവ‍‍തവണ നിര്‍ത്തിവെച്ച സഭ 12 മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. അതിനിടെ പരാമര്‍ശം നടത്തിയത് സഭയ്ക്കകത്തല്ലെന്നും അതിനാല്‍ ആരും മാപ്പ് പറയുന്നില്ലെന്നും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

പ്രതിഷേധം അവഗണിച്ചും അടിയന്തര പ്രാധാന്യമുള്ള വിഷയാവതരണവുമായി ലോക്സഭ മുന്നോട്ട് പോയെങ്കിലും മുദ്രാവാക്യം വിളി ശക്തമായിതോടെ 20 മിനിട്ടിനുശേഷം സഭ വീണ്ടും നിര്‍ത്തിവെച്ചു. ഇതിനിടെ മഹാനദി ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സഭനിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബിജെഡി അംഗങ്ങള്‍ നല്‍കിയ അടിയന്തര പ്രമേയത്തിനും സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബിജെഡി അംഗങ്ങളും സഭയ്ക്കകത്തും പുറത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപത്തും പ്രതിഷേധിച്ചു.

TAGS :

Next Story