ഹിമാചലില്‍ ജയറാം താക്കൂര്‍ മന്ത്രിസഭ അധികാരമേറ്റു
ഹിമാചലില്‍ ജയറാം താക്കൂര്‍ മന്ത്രിസഭ അധികാരമേറ്റു
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു
ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂര്‍ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു..
68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നത്. മണ്ഡി നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയും വിജയിച്ച ജയറാം താക്കൂര്‍ ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെയാണ് താക്കൂറിന് നറുക്ക് വീണത്. മുഖ്യമന്ത്രി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കത്തവിധമായിരിക്കും മന്ത്രിസഭയിലെ പ്രാതിനിധ്യമെന്നാണ് സൂചന.
. 21 അംഗങ്ങളുളള കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷം. സി പി ഐ എം 1, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് ഹിമാചല്‍ പ്രദേശ് നിയമസഭയിലെ മറ്റു കക്ഷിനില.
Adjust Story Font
16