ജമ്മുവില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 318 കുട്ടികള്‍
ജമ്മുവില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 318 കുട്ടികള്‍
കശ്മീരിലെ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയാണ് കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആക്രമണങ്ങളില്‍ ജമ്മു കശ്മിരില്‍ കൊല്ലപ്പെട്ടത് 318 കുട്ടികള്‍. കശ്മീരിലെ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയാണ് കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 144 പേരും സൈന്യത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2003 മുതല്‍ 2017 വരെ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകളാണ് കശ്മീരിലെ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ ജമ്മുകശ്മീര്‍ കൊയലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റി പുറത്തിറക്കിയത്. മാധ്യമവാര്‍ത്തകളുടേയും മറ്റും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 15 വര്‍ഷത്തിനിടെ 318 കുട്ടികളാണ് കശ്മീരിലും ജമ്മു മേഖലകളിലായി കൊല്ലപ്പെട്ടത്. ഇവരില്‍ 144 കുട്ടികളും സൈന്യത്തിന്റെ വിവിധ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. 12 കുട്ടികള്‍ തീവ്രവാദികളുടെ ആക്രമണത്തിലും അജ്ഞാതരുടെ വെടിയേറ്റ് 47 കുട്ടികളും കൊല്ലപ്പെട്ടു.
അതിര്‍ത്തിയിലെ വെടിവെപ്പില്‍ 15 കുട്ടികള്‍ മരിച്ചപ്പോള്‍ പെല്ലറ്റാക്രമണത്തില്‍ പരിക്കേറ്റ് 8 ഉം സുരക്ഷാജീവനക്കാരുടെ മര്‍ദ്ദനമേറ്റ് 7 ഉം കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 72 പേര്‍ പെണ്‍കുട്ടികളാണ്. വടക്കന്‍ കശ്മീരിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത്, 110 പേര്‍. 2006 ല്‍ 50 കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ 2010 ല്‍ 48 കുട്ടികളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളില്‍ 121 പേര്‍ 12 വയസില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കശ്മീരില്‍ സംഘര്‍ഷങ്ങള്‍ 2003 നുശേഷം കുറഞ്ഞതായുള്ള സര്‍ക്കാരുകളുടെ വാദം തള്ളികളയുന്നതാണ് മരിച്ച കുട്ടികളുടെ കണക്കുകള്‍.
Adjust Story Font
16